Health

കൊളസ്‌ട്രോള്‍ അലട്ടുന്നുണ്ടോ ?; പരിശോധനയ്ക്ക് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ആധിയാണ്

Author : സമകാലിക മലയാളം ഡെസ്ക്


പ്രഷറും പ്രമേഹവും പോലെ നമ്മുടെ ജീവിതത്തില്‍ പിടിമുറുക്കിയ ഒന്നായി മാറിയിട്ടുണ്ട് കൊളസ്‌ട്രോളും. കൊളസ്‌ട്രോള്‍ പ്രശ്‌നം ഉള്ളവര്‍ ദിനംപ്രതി കൂടുകയാണ്. ജീവിതശൈലിയും ഭക്ഷണരീതികളും വ്യായാമമില്ലായ്മയും കൊളസ്‌ട്രോള്‍ അധികരിക്കുന്നതിന് കാരണമാകുന്നുണ്ട്. 

കൊളസ്‌ട്രോള്‍ ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ആധിയാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം പോലും കുറയ്ക്കുന്നവരുണ്ട്.  രക്തപരിശോധനയിലൂടെയാണ് കൊളസ്‌ട്രോള്‍ കണ്ടെത്തുന്നത്. കൊളസ്‌ട്രോള്‍ പരിശോധനയ്ക്ക് ഒരുങ്ങുംമുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 

12 മണിക്കൂര്‍ ആഹാരം കഴിക്കാതെയാണ് കൊളസ്‌ട്രോള്‍ രക്തപരിസോധന നടത്തേണ്ടത്. വെള്ളവും കഴിക്കുന്ന മരുന്നുകളും ഉപയോഗിക്കുന്നത് കുഴപ്പമില്ല. ശക്തിയായ പനി, ശ്വാസകോശത്തിലും മൂത്രാശയത്തിലും അണുബാധ തുടങ്ങിയ രോഗങ്ങള്‍ ഉള്ളപ്പോള്‍ പരിശോധന ഒഴിവാക്കണം. 

കൊളസ്‌ട്രോള്‍ പരിശോധനയക്ക് 24 മണിക്കൂര്‍ മുന്‍പ് മദ്യം, പുകവലി എന്നിവ നിര്‍ത്തണം. സാധാരണ ചെയ്യുന്ന വ്യായാമം തുടരാം. 
ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ വന്ന് 6 മുതല്‍ 8 മണിക്കൂര്‍ കഴിയുമ്പോള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ നില 30 ശതമാനം വരെ കുറയാം. അതിനാല്‍ ഇത്തരക്കാര്‍ രോഗം ഭേദമായി ആറാഴ്ച കഴിഞ്ഞ് കൊളസ്‌ട്രോള്‍ നില വീണ്ടും പരിശോധിക്കുന്നത് നന്നായിരിക്കും. 

സാധാരണയായി രക്തത്തിലെ ടോട്ടല്‍ കൊളസ്‌ട്രോളാണ് പരിശോധിക്കുക പതിവ്. ടോട്ടല്‍ കോളസ്‌ട്രോളും നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍, ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ് എന്നിവ വേര്‍തിരിച്ചുള്ള പരിശോധനയാണ് ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ്. പാരമ്പര്യമായി ഹൃദ്രോഗ സാധ്യത കൂടിയവര്‍, പൊണ്ണത്തടി, പ്രമേഹം എന്നിവ ഉള്ളവര്‍ 10 വയസ്സാകുമ്പോള്‍ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റും പിന്നീട് രണ്ടു വര്‍ഷ ഇടവേളകളില്‍ ടോട്ടല്‍ കൊളസ്‌ട്രോളും പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT