Health

നിപ പരത്തുന്നത് കുറുക്കന്റെ മുഖമുള്ള വവ്വാല്‍ ; ഫ്‌ളൈയിങ് ഫോക്‌സുകള്‍ രോഗം പടര്‍ത്തുന്നത് ഇങ്ങനെ..

പഴങ്ങള്‍ക്ക് പുറമേ വാഴക്കൂമ്പില്‍ നിന്ന് വവ്വാല്‍ തേന്‍ കുടിക്കുമ്പോഴും വൈറസ് പടരാം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫ്‌ളൈയിങ് ഫോക്‌സ് എന്നറിയപ്പെടുന്നയിനം വവ്വാലുകളാണ് നിപ പരത്തുന്നത്. സാധാരണ വവ്വാലുകളില്‍ നിന്ന് വ്യത്യസ്തമായി കുറുക്കന്റെ മുഖമാണ് ഇവയ്ക്കുള്ളത്. വവ്വാലുകളില്‍ നിന്ന് പഴങ്ങളിലേക്കാണ് വൈറസ് എത്തുന്നത്. പഴങ്ങള്‍ക്ക് പുറമേ വാഴക്കൂമ്പില്‍ നിന്ന് വവ്വാല്‍ തേന്‍ കുടിക്കുമ്പോഴും വൈറസ് പടരാം.

വവ്വാലുകളുടെ ശരീരോഷ്മാവ് വര്‍ധിക്കുമ്പോഴാണ് വൈറസ് സജീവമാകുന്നത്. കുട്ടികളെ പ്രസവിക്കുമ്പോഴും പാലു കൊടുക്കുമ്പോഴും ഊഷ്മാവ് വര്‍ധിക്കുന്നതിനാല്‍ വൈറസ് സജീവമായിരിക്കും. കുഞ്ഞുങ്ങളെ വവ്വാല്‍ നക്കിത്തുടയ്ക്കുമ്പോള്‍ ഇത് കുഞ്ഞുങ്ങളിലേക്കും എത്തും. വൈറസ് വാഹകരായ വവ്വാലുകള്‍ക്ക് രോഗബാധ ഉണ്ടാകുകയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT