ഫോട്ടോ: ട്വിറ്റർ 
Sports

തുടങ്ങുന്നു ആഷസ്; വിരമിച്ച മൊയീന്‍ അലി ടീമില്‍! ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

മൊയീന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ അന്തിമ ഇലവനിലുണ്ട്. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, ഒല്ലി റോബിന്‍സന്‍, ബ്രോഡ് എന്നിവരാണ് പേസ് സംഘം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിക്കറ്റിലെ വിഖ്യാത പോരാട്ടമായ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ എഡ്ജ്ബാസ്റ്റണില്‍ തുടക്കമാകുന്നു. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തിനുള്ള ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. 

മൊയീന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ അന്തിമ ഇലവനിലുണ്ട്. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, ഒല്ലി റോബിന്‍സന്‍, ബ്രോഡ് എന്നിവരാണ് പേസ് സംഘം. 

മൊയീന്‍ അലിയുടെ വരവാണ് അപ്രതീക്ഷിതം. 2021ല്‍ ടെസ്റ്റ് മത്സരങ്ങളില്‍ വിരമിച്ച അലി തീരുമാനം മാറ്റിയാണ് വീണ്ടും ടീലെത്തുന്നത്. ജാക്ക് ലീഷ് പുറത്തിനേറ്റ പരിക്കിനെ തുടര്‍ന്നു പന്‍മാറിയിരുന്നു. ഇതോടെയാണ് അലിയെ തിരികെ വിളിച്ചത്. 

കഴിഞ്ഞ ആഷസില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മാര്‍ക്ക് വുഡ് ടീമിലില്ല. പകരമാണ് ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പേസ് സഖ്യമായ ആന്‍ഡേഴ്‌സന്‍- ബ്രോഡ് സഖ്യത്തില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റേക്‌സ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ടെസ്റ്റില്‍ വീഴ്ത്തിയത് 1,267 വിക്കറ്റുകൾ. 

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ജോണി ബെയര്‍സ്‌റ്റേയും അവസാന ഇലവനിലേക്ക് വന്നു. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താരം. 

ഇംഗ്ലണ്ട് ഇലവന്‍: ബെന്‍ സ്റ്റേക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഡുക്കറ്റ്, സാക് ക്രൗളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ജോണി ബെയര്‍‌സ്റ്റോ, മൊയീന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ഒല്ലി റോബിന്‍സന്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

വില 1,49,900 രൂപ, ഹണ്ടര്‍ 350 ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

വീണ്ടും 'റിസ്‌വി' കൊടുങ്കാറ്റ്! ; അനായാസം ഡല്‍ഹി; മുംബൈക്ക് സീസണിലെ ആദ്യ തോല്‍വി

കൈകോര്‍ത്ത് മലയാളത്തിന്റെ മഹാനടന്മാര്‍; കാത്തിരിപ്പിനൊടുവില്‍ 'പേട്രിയറ്റ്' ട്രെയിലര്‍ എത്തി

SCROLL FOR NEXT