യുവാവിനെ കിണറ്റിൽ നിന്ന് രക്ഷിക്കുന്ന ദൃശ്യം 
Kerala

പള്ളി പെരുന്നാള്‍ കണ്ട് മടങ്ങി, കാല്‍തെറ്റി വീണു; യുവാവ് കിണറ്റില്‍ കഴിഞ്ഞത് ഒരു രാത്രി മുഴുവന്‍

പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ, കിണറ്റില്‍ വീണ യുവാവ് കഴിച്ചുകൂട്ടിയത് ഒരു രാത്രി മുഴുവന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ, കിണറ്റില്‍ വീണ യുവാവ് കഴിച്ചുകൂട്ടിയത് ഒരു രാത്രി മുഴുവന്‍. രാവിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്. 

തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് ഇന്നലെ രാത്രി കിണറ്റില്‍ വീണത്. ഒല്ലൂര്‍ പള്ളി പെരുന്നാളിന് പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. വൈലോപ്പിള്ളി ഗവ. കോളജിലെ ഇരുപത്തിയഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് വീണത്. ജോണിനെ കാണാതായ  വിവരമറിഞ്ഞ് തെരഞ്ഞെത്തിയവരാണ് കിണറ്റില്‍ നിന്ന് നിലവിളി കേട്ടത്.

കിണറ്റിനുള്ളിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു ജോണ്‍. തൃശൂര്‍ അഗ്‌നി രക്ഷാ സേന അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ റ്റി എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കൊട്ടയില്‍ രക്ഷിച്ച് കരയ്ക്കു കയറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്‍കി'; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

ഫ്‌ലാസ്‌കില്‍ പ്രത്യേക അറ, ലക്ഷങ്ങള്‍ വിലയുള്ള എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍; കൊണ്ടുവന്നത് ബംഗളൂരുവില്‍ നിന്ന്

രാത്രി പപ്പായ കഴിച്ചാൽ ജലദോഷം ഉണ്ടാകുമോ?

മത്സരിക്കാന്‍ അഖില്‍ മാരാര്‍ക്ക് ആറ് കോടി വരെ കിട്ടിയിട്ടുണ്ടാകും; കാലം തെളിയിക്കും; ആരോപണവുമായി ഷിയാസ് കരീം

അസമിന്റെ ​'ഗോൾഡൻ ബൂട്ട് ധരിച്ച മനുഷ്യൻ'; ഇതിഹാസ ഫുട്ബോൾ താരം ​ഗിൽബർട്ടൻ സാ​ഗ്മ ഓർമയായി

SCROLL FOR NEXT