Life

11 അടി നീളമുള്ള പെരുമ്പാമ്പിനൊപ്പം നീന്തിത്തുടിച്ച് എട്ടുവയസ്സുകാരി ( വീഡിയോ)

ഇൻബാറിന്റെയും ബെല്ലെയുടെയും വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്

Author : സമകാലിക മലയാളം ഡെസ്ക്

നീന്തൽ എല്ലായിപ്പോഴും കുട്ടികൾക്ക് ഹരമാണ്. പലപ്പോഴും നീന്താനും കളിക്കാനുമൊക്കെ നിരവധി കൂട്ടുകാരും കാണും, എന്നാൽ 
ഇസ്രയേലിൽ നിന്നുള്ള എട്ടുവയസ്സുകാരിയായ ഇൻബാറിന്റെ കൂട്ടുകാരി മറ്റൊന്നാണ്. 

പതിനൊന്നടി നീളമുള്ള ഒരു പെരുമ്പാമ്പാണ്  ഇൻബാറിന്റെ നീന്തൽക്കുളത്തിലെ ചങ്ങാതി. ബെല്ല എന്ന പേരിലുള്ള ഓമനയായ പെരുമ്പാമ്പിനൊപ്പം വീടിനു പുറകിലുള്ള സ്വിമ്മിങ് പൂളിൽ നീന്തിക്കളിക്കുന്നതാണ് ഇൻബാറിന് ഏറെ പ്രിയം. നീന്തൽക്കുളത്തിലെ ഇൻബാറിന്റെയും ബെല്ലെയുടെയും വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. 

വാൾട്ട് ഡിസ്നിയുടെ ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പാമ്പിന് ഈ പേരു നൽകിയത്.  ചിത്രത്തിലുടനീളം ബെല്ലെ എന്ന കഥാപാത്രം മഞ്ഞ വസ്ത്രമണിഞ്ഞാണ് നടക്കുന്നത്, സമാനമായി മഞ്ഞ നിറമുള്ള തൊലിയുള്ളതിനാലാണ് ബെല്ലെ എന്നു വിളിച്ചു തുടങ്ങിയതെന്ന് ഇൻബാർ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT