ജയ്പൂര്‍ 
Life

തണുപ്പുകാലത്ത് സോളോ ട്രിപ്പ് ; സുരക്ഷിതരായി പോകാം ഈ ആറിടങ്ങളില്‍

സോളോ യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ കാണാതിരിക്കരുത് ഈ ഇടങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മണാലി

മണാലി

സഞ്ചാരികളുടെ സ്വര്‍ഗമെന്നാണ് വിളിപ്പേര്. മഞ്ഞിലൂടെ കാഴ്ചകള്‍ കണ്ട് നടക്കണമെങ്കില്‍ തീര്‍ച്ചയായും പേകേണ്ട ഇടം. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല മണാലി സന്ദര്‍ശകരെ സ്വീകരിക്കുന്നത്. ട്രെക്കിങ് പ്രിയരായ സാഹസികര്‍ക്കും ഏറെ ഇഷ്ടപ്പെടും ഈ ഭൂമി. മണാലിയിലെ സുന്ദരകാഴ്ചകള്‍ കാണാന്‍ ഏറ്റവും ഉചിതമായ സമയം മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ്

മൂന്നാര്‍

മൂന്നാര്‍

തണുപ്പുകാലത്ത് മനമാകെ കുളിരാന്‍ ഒരു യാത്രയാണ് കൊതിക്കുന്നതെങ്കില്‍ മലയാളികള്‍ക്ക് കൈയെത്തും ദൂരത്താണ് മൂന്നാര്‍. മൂന്നാറിന്റെ സൗരഭ്യം കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും. ഇരവികുളം ദേശീയ പാര്‍ക്ക്, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍ എന്നിവയാണ് ഹൈലൈറ്റ്

ഗോവ

ഗോവ

യാത്രയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന പേരാണ് ഗോവ. മൂന്ന് ദിവസം മാറ്റിവയ്ക്കാനുണ്ടെങ്കില്‍ സുന്ദരമായി ഗോവ ചുറ്റിവരാന്‍ കഴിയും. വലിയ ചെലവില്ലാതെ. ആകാശം നിറയെ നക്ഷത്രങ്ങള്‍ പെയ്തിറങ്ങുന്ന രാത്രികളും ഗോവന്‍ തീരം നിങ്ങള്‍ക്ക് സമ്മാനിക്കും. സഞ്ചാരികള്‍ ഏറെയെത്തുന്ന ബീച്ചുകളാണ് അഞ്ജുന, കലാന്‍ഗുട്ട്, ബാഗ,കണ്ഡോലിം. മനോഹരവും അത്ര തിരക്കുമില്ലാതെ നിരവധി ബീച്ചുകളും ഗോവയിലുണ്ട്. ജനുവരി മുതലാണ് ഗോവയിലെ സീസണ്‍ തുടങ്ങുന്നത്

ഋഷികേശ്

ഋഷികേശ്

ലോകത്തിന്റെ യോഗ തലസ്ഥാനം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സമ്പന്നമാക്കുന്ന കാഴ്ചകളും അനുഭവങ്ങളും നിങ്ങള്‍ക്ക് മടങ്ങാനാവും. മഞ്ഞുകാലത്ത് യാത്ര ചെയ്താല്‍ ഉത്തരേന്ത്യയിലെ കടുത്ത ചൂടില്‍ നിന്നും രക്ഷപ്പെടാം

കൂര്‍ഗ്

കൂര്‍ഗ്

കുടക് എന്നറിയപ്പെടുന്ന കൂര്‍ഗ് കര്‍ണാടകയിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനാണ്. യാത്രാപ്രേമികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് കൂര്‍ഗ്. കാടുകളും വെള്ളച്ചാട്ടങ്ങളും മലനിരകളും ഒരുക്കുന്ന നല്ല കാലാവസ്ഥ നിറഞ്ഞ ഇടം. മലകള്‍ക്കും കാട്ടിനുമിടയിലൂടെ അനന്തവിശാലമായി നീളുന്ന പാതകളിലൂടെയുള്ള ട്രെക്കിംഗ് ഏതു സഞ്ചാരിയെയും മോഹിപ്പിക്കും

ജയ്പൂര്‍

ജയ്പൂര്‍

കണ്ണിനെ മാന്ത്രികമാക്കുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന നാടാണ് രാജസ്ഥാന്‍. രജപുത്രന്മാരുടെ ചരിത്രംകൊണ്ടും വ്യത്യസ്തമായ ഭൂപ്രകൃതികൊണ്ടും സമ്പന്നം. സിറ്റി പാലസ്, നഹര്‍ഗഡ് കോട്ട, ഗല്‍താ കുണ്ട്, ജയ്ഗഡ് കോട്ട തുടങ്ങി കാണാന്‍ ഏറെയുണ്ട് ജയ്പൂരില്‍. രാജസ്ഥാനിലെ മാര്‍ക്കറ്റുകള്‍. നിറങ്ങളുടെ സംഗമസ്ഥലമാണത്. കുറഞ്ഞ വിലയില്‍, വ്യത്യസ്തങ്ങളായ, കൗതുകം പകരുന്ന നിരവധി വസ്തുക്കള്‍ ഇവിടെ നിന്നു വാങ്ങാന്‍ കഴിയും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

ആയുഷ് മിഷനിൽ സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ അസിസ്റ്റ​ന്റ മാനേജ‍ർ തസ്തികകളിൽ ഒഴിവ്

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ 5,600 രൂപ; കൈക്കൂലി വാങ്ങിയ ചേർത്തല എംവിഐ വിജിലൻസ് പിടിയിൽ

കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ

രോഹന്‍ കുന്നുമ്മല്‍ പുറത്താകാതെ 132 റണ്‍സ്; രഞ്ജിയില്‍ മികച്ച സ്‌കോറിനായി കേരളം

SCROLL FOR NEXT