പ്രതീകാത്മക ചിത്രം 
Life

ഓൺലൈൻ റിലേഷൻഷിപ്പ് അത്ര എളുപ്പമല്ല, കൂടുതൽ സമയവും ക്ഷമയും വേണം;ഇതാ 7 ഡിജിറ്റൽ ഡേറ്റിങ് ടിപ്സ് 

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേരിട്ട് കാണാതെയും നല്ല ബന്ധങ്ങൾ സ്ഥാപിച്ചെടുക്കാനാകും

സമകാലിക മലയാളം ഡെസ്ക്

രാളെ മുഖാമുഖം കണ്ട് ബന്ധം സ്ഥാപിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഓൺലൈൻ വഴി അടുപ്പത്തിലാകുന്നത്. ഇതിന് കൂടുതൽ സമയവും പ്രയത്‌നവും ആവശ്യമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേരിട്ട് കാണാതെയും നല്ല ബന്ധങ്ങൾ സ്ഥാപിച്ചെടുക്കാനാകും. 

►ഏതൊരു ബന്ധത്തിലും എന്നപോലെ ഓൺലൈൻ റിലേഷൻഷിപ്പിലും സത്യസന്ധത പ്രധാന പങ്ക് വഹിക്കും. നിങ്ങൾ നിങ്ങളോടുതന്നെ സത്യസന്ധത പുലർത്താൻ ശ്രമിക്കണം. നിങ്ങൾ ആരാണെന്നത് മറച്ചുപിടിച്ച് മറ്റൊരാളെപ്പോലെ പെരുമാറാൻ ശ്രമിക്കാതിരിക്കുക എന്നത് പ്രധാനമാണ്. 

►ആശയവിനിമയം പ്രധാനമാണ്. നിങ്ങൾ ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായി സ്ഥിരമായി തുറന്ന് സംസാരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 

►പങ്കാളിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലും ആ വ്യക്തിയുടെ ഇഷ്ടങ്ങളിലുമൊക്കെ താത്പര്യം കാണിക്കണം. അവരോട് സംശയങ്ങൾ ചോദിക്കുന്നതും പറയാനുള്ളപ്പോൾ കേട്ടിരിക്കുന്നതുമെല്ലാം ബന്ധത്തിന് കൂടുതൽ ആഴം നൽകും

►രണ്ടുപേർക്കും ഒരുപോലെ താത്പര്യമുള്ള വിഷയങ്ങൾ കണ്ടെത്തണം. ഇത് തമ്മിൽ കൂടുതൽ അടുപ്പം തോന്നാനും ബന്ധത്തിന് ദൃഢത പകരാനും സഹായിക്കും. 

►ഏതൊരു ബന്ധവും രുപപ്പെട്ടുവരാൻ സമയമെടുക്കും. ഓൺലൈൻ റിലേഷൻഷിപ്പുകൾ കുറച്ചുകൂടി സമയമെടുക്കുന്നവയാണ്. അതുകൊണ്ട് ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നതാണ് നല്ലത്. തിരക്ക് കൂട്ടുന്നത് സഹായിക്കില്ല. 

►വിഷമഘട്ടങ്ങളിൽ പങ്കാളിക്കൊപ്പം നിൽക്കാൻ ശ്രദ്ധിക്കണം, അവരുടെ വിജയങ്ങൾ ആഘോഷിക്കാനും മറക്കരുത്. ഇത് വിശ്വാസം വളർത്തിയെടുക്കാനും ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കും. 

►കഴിയുമ്പോഴെല്ലാം വിഡിയോ ചാറ്റിലൂടെ സംസാരിക്കാം. മെസേജ് അയക്കുകയും ഫോൺ വിളിക്കുകയും ചെയ്യുന്നതിനേക്കാൾ ഫലപ്രദമാണിത്. വിഡിയോ കോളുകൾ പരസ്പരം കാണാനും മുഖഭാവങ്ങളും ശരീരഭാഷയുമൊക്കെ മനസ്സിലാക്കാനും സഹായിക്കും. ഇത് കൂടുതൽ അടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT