ആറാട്ടുപുഴ പൂരത്തിന് പന്തമൊരുക്കല്‍ പുരോഗമിക്കുന്നു 
Life

മന്ദാരക്കടവില്‍ ഒരുക്കങ്ങള്‍ തകൃതി, പുഴുങ്ങിയ തുണികള്‍ കല്‍പ്പടവുകളില്‍ തല്ലിത്തിരുമ്മി; പൂരലഹരിയിലേക്ക് ആറാട്ടുപുഴ - വിഡിയോ

ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ്ആദ്യമായി പന്തം കത്തിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ദേവസംഗമമായ ആറാട്ടുപുഴ പൂരത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. കൈപ്പന്തത്തിനുള്ള തുണി ഒരുക്കല്‍ മന്ദാരക്കടവില്‍ ആരംഭിച്ചു. തിരുപ്പൂരില്‍ നിന്നും കൊണ്ടു വന്ന ഇരുന്നൂറ് കിലോ തുണിപുഴുങ്ങി അലക്കുന്ന പണികളാണ് തുടങ്ങിയത്.

വലിയ 2 ചെമ്പുകളില്‍ കാരവും സോപ്പും ഉപയോഗിച്ച് പുഴുങ്ങിയ തുണികള്‍ കല്‍പ്പടവുകളില്‍ തല്ലിത്തിരുമ്പി. തുണിയിലെ കഞ്ഞിപ്പശ ഒഴിവാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരം തുണികള്‍ ഉപയോഗിച്ചു ഉണ്ടാക്കുന്ന കൈപ്പന്തങ്ങള്‍ കൂടുതല്‍ തെളിമയോടെ കൂടുതല്‍ സമയം കത്തും. തുണികള്‍ ക്ഷേത്രമുറ്റത്തിട്ട് ഉണക്കി സൂക്ഷിക്കും.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ അമ്പതോളാം യുവാക്കളാണ് ഇതില്‍ പങ്കാളികളായത്.

രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട്മുപ്പന്തവും 18 ആറ് നാഴി പന്തങ്ങളുമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലുള്ളത്. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ്ആദ്യമായി പന്തം കത്തിക്കുന്നത്.

തുടര്‍ന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കല്‍ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം കത്തിക്കും. ശാസ്താവിന്റെ

തിരുമുമ്പില്‍ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക.

ഓടില്‍ തീര്‍ത്ത പന്തത്തിന്റെ നാഴികള്‍ ഓരോ വര്‍ഷവും പോളീഷ് ചെയ്യും. മുല്ലമൊട്ടിന്റെ ആകൃതിയില്‍ പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും.

വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലത്ത് വൃശ്ചികത്തില്‍ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച്വെയ്ക്കാറുണ്ടായിരുന്നു. ഇതില്‍ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തംകത്തിക്കാന്‍ ഉപയോഗിക്കാറ്.

ഊരകം എം എസ് ഭരതന്റെ നേതൃത്വത്തില്‍ ആറാട്ടുപുഴക്ഷേത്ര പത്തായപ്പുരയില്‍ വെച്ചാണ് കൈപ്പന്തങ്ങള്‍ഒരുക്കുക.

ആറാട്ടുപുഴ പൂരത്തിന് പന്തമൊരുക്കുന്നതിനുള്ള തുണി പുഴക്കടവില്‍ പുഴുങ്ങിയെടുക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT