ഇന്നത്തെ കാലത്ത് ചെരുപ്പില്ലാതെ പുറത്തേക്ക് ഇറങ്ങുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ? തെരുവുകളിൽ നിന്നും വീട്ടിലേക്ക് ചവിട്ടികയറ്റാവുന്ന പല രോഗാണുക്കളെ കുറിച്ചും ആലോചിക്കുമ്പോൾ വെച്ച കാൽ പിന്നോട്ടെടുത്ത് ചെരുപ്പിടും. മാത്രമല്ല ഉയർന്ന സംസ്കാരത്തിന്റെ ഒരു ചിന്താഗതി കൂടിയാണ് ഈ ചെരുപ്പിട്ട് പുറത്തേക്ക് ഇറങ്ങൽ. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അത് പിന്തുടരുന്നു. ഇന്ത്യയിൽ മാത്രമല്ല, ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും ഇങ്ങനെ തന്നെയാണ്. എന്നാല്‍ ന്യൂ സിലാന്‍ഡിലും ഓസ്‌ട്രേലിയയിലും ചെന്നാല്‍ ഈ ഒരു പ്രശ്നമില്ല, അവിടെ ഷൂസ് അല്ലെങ്കില്‍ ചെരുപ്പ് എന്നത് ഓപ്ഷണല്‍ ആണ്.
ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും തെരുവുകളിലും ആളുകള്‍ ചെരുപ്പില്ലാതെ വെറുതെ നടക്കുന്ന കാഴ്ച സ്ഥിരമാണ്. പബ്ബുകളില്‍ മുതല്‍ സ്‌കൂളുകളില്‍ വരെ ആളുകള്‍ നഗ്നപാദരായി സഞ്ചരിക്കുന്ന കാഴ്ച ആദ്യമായി എത്തുന്ന വിദേശികള്‍ക്കും കൗതുകമാണ്. എന്താണ് ഇത്തരത്തിലൊരു രീതി ഇവിടുള്ളവർ വ്യാപകമായി പിന്തുടരാനുള്ള കാരണം എന്ന് വ്യക്തമല്ലെങ്കിലും ഇന്ദ്രിയങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ശരീരവും കാലുകളും ബലമുള്ളതാക്കുന്നതിനും നഗ്നപാദങ്ങോടെ നടക്കുന്നത് സഹായിക്കുമെന്നാണ് ഒരു വാദം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തദ്ദേശീയ സംസ്‌കാരങ്ങളുടെ സ്വാധീനമാകാം ചിലപ്പോളെന്നുമാണ് ഒരു വാദം. അതല്ല, ചിലര്‍ ചെരുപ്പില്ലാതെ നടക്കുന്നത് ശാന്തവും സാധാരണവുമായ ജീവിതരീതി പിന്തുടരുന്നതിന്റെ ഭാഗമായാണെന്നും കള്‍ച്ചറല്‍ റിസര്‍ച്ച് പ്രൊഫ. ഡേവിഡ് റോവ് പറയുന്നു. വിചിത്രമെന്ന് ആദ്യം തോന്നിയെങ്കിലും ഇതൊരു സ്വാതന്ത്ര്യം നല്‍കുന്നതാണെന്നും ഓസ്ട്രേലിയയില്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് വനിത പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates