യോക്കോ സ്‌വെല്‍ ഷാര്‍ക്ക്  
Life

അച്ഛനില്ല, രണ്ട് അമ്മമാര്‍ മാത്രം!; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി കുഞ്ഞു സ്രാവിന്റെ ജനനം

ടാങ്കിലുള്ള രണ്ട് പെണ്‍ സ്രാവുകളും 'മൂന്ന് വര്‍ഷത്തിലേറെയായി ആണ്‍ സ്രാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ണ്‍സ്രാവുകളില്ലാത്ത ആവാസവ്യവസ്ഥയില്‍ കുഞ്ഞു സ്രാവിന്റെ ജനനം ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ലൂസിയാനയിലെ അക്വേറിയത്തിലാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന സംഭവമുണ്ടായത്. യോക്കോ സ്‌വെല്‍ പെണ്‍ സ്രാവുകള്‍ മാത്രമുണ്ടായിരുന്ന ടാങ്കില്‍ സ്രാവിന്‍ മുട്ട കണ്ടെത്തി 8 മാസത്തിന് ശേഷം ജനുവരി 3 ന് മുട്ട വിരിഞ്ഞതായി ഷ്രെവ്പോര്‍ട്ട് അക്വേറിയം അറിയിച്ചു.

ടാങ്കിലുള്ള രണ്ട് പെണ്‍ സ്രാവുകളും 'മൂന്ന് വര്‍ഷത്തിലേറെയായി ആണ്‍ സ്രാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 'ഈ സാഹചര്യം അവിശ്വസനീയമാണ്' അക്വേറിയത്തിന്റെ ലൈവ് എക്‌സിബിറ്റുകളുടെ ക്യൂറേറ്ററായ ഗ്രെഗ് ബാരിക്ക് പറഞ്ഞു.

ഇത് അത്ഭുതമാണോ, വൈദ്യശാസ്ത്രത്തിലെ നിഗൂഢതയാണോ, അതോ മറ്റെന്തെങ്കിലുമാണോ ? സംഭവത്തിന് ശാസ്ത്രജ്ഞര്‍ രണ്ട് പ്രധാന സിദ്ധാന്തങ്ങളാണ് പറയുന്നത്. യോക്കോയുടെ ജനനം വൈകിയ ബീജസങ്കലനത്തിന്റെയോ പാര്‍ഥെനോജെനിസിസിന്റെയോ ഫലമായിരിക്കാം എന്ന് അക്വേറിയം അധികൃതര്‍ പറയുന്നു. അപൂര്‍വ്വമായ എസെക്ഷ്യല്‍ റീപ്രെഡക്ഷനാകാം ഇത്. സ്രാവ് കുഞ്ഞുങ്ങള്‍ അവരുടെ അമ്മമാരുടെ സമാനമായ പകര്‍പ്പുകളാകും, ചിലതരം സസ്യങ്ങളിലും കശേരുക്കളിലും ഇത് കാണപ്പെടുന്നു. അധികൃതര്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് നിര്‍ണ്ണയിക്കാന്‍ ജനിതക പരിശോധന ആവശ്യമാണെന്നും ഷിക്കാഗോയിലെ ഫീല്‍ഡ് മ്യൂസിയത്തിലെ പ്രിറ്റ്സ്‌കര്‍ ലാബ് മാനേജര്‍ കെവിന്‍ ഫെല്‍ഡ്ഹൈം പറയുന്നത്. പലതരം പെണ്‍ സ്രാവുകള്‍ക്ക് അവയുടെ അണ്ഡവിസര്‍ജ്ജന ഗ്രന്ഥിയില്‍ ബീജം സൂക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു, സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു അക്വേറിയത്തില്‍ ഒരു പെണ്‍ ബ്രൗണ്‍ബാന്‍ഡഡ് ബാംബു സ്രാവ് കുറഞ്ഞത് 45 മാസമെങ്കിലും ബീജം സൂക്ഷിച്ചിട്ടുണ്ടെന്ന് 2015-ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പുരുഷനുമായുള്ള അവസാന സമ്പര്‍ക്കത്തിന് ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് ഈ സ്രാവ് കുഞ്ഞിന് ജന്മം നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT