നൊമ്പരക്കാഴ്‌ചയായി കിളികൾ/ ട്വിറ്റർ 
Life

പങ്കാളി മരിച്ചുപോയി, വേർപിരിയാൻ കഴിയാതെ പറ്റിച്ചേർന്നു നിന്നു, ഒടുവിൽ... ; വൈറൽ വിഡിയോ

പങ്കാളിയെ വിട്ടുപിരിയാൻ കഴിയാതെ രണ്ടാമത്തെ കിളിയും ചത്തു

Author : സമകാലിക മലയാളം ഡെസ്ക്

പല തരത്തിലുള്ള വിഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഹൃദയം തൊടുന്നൊരു കാഴ്‌ചയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. മരിച്ചുപോയ പങ്കാളിയെ വിട്ടുപിരിയാൻ കഴിയാതെ അതിനോട് പറ്റിച്ചേർന്ന് നിൽക്കുന്ന ഒരു കിളിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മരിച്ചാലും വിട്ടുപിരിയാത്ത സ്‌നേഹം എന്നാണ് സോഷ്യൽമീഡിയ ഈ കാഴ്‌ചയോട് പ്രതികരിച്ചത്.

ഐഎഫ്എസ് ഉദ്യോ​ഗസ്ഥൻ സുശന്ത നന്ദ ട്വിറ്ററിലൂടെയാണ് വിഡിയോ പങ്കുെവെച്ചത്. നിങ്ങൾക്കൊരു ഹൃദയമുണ്ടെങ്കിൽ ഈ കാഴ്‌ച തീർച്ചയായി നൊമ്പരപ്പെടുത്തുമെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയുടെ തുടക്കത്തിൽ ചത്ത കിളിയെ രണ്ടാമത്തെ കിളിയിൽ നിന്നും വേർപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ കിളി മാറാൻ തയ്യാറാകാതെ പറ്റിച്ചേർന്നു നിൽക്കുന്നത് കാണാം.

വിഡിയോയ്‌ക്ക് അവസാനം രണ്ടാമത്തെ കിളിയും ചത്തതായാണ് കാണുന്നത്. രണ്ടു കിളികളെയും ഒരുമിച്ച് കുഴിച്ചിടുന്നതും വിഡിയോയിൽ കാണാം. പങ്കാളിയെ നഷ്ടപ്പെട്ട വേദനയിൽ ഹൃദയം പൊട്ടിയാവും രണ്ടാമത്തെ കിളി ചത്തതെന്നായിരുന്നു ഒരാൾ വിഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്‍‌തത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു