അറിയാം കുറ്റിക്കുരുമുളക് കൃഷി 
Life

ഒരു ചെടിയില്‍നിന്ന് ഒരു കിലോ കുരുമുളക്; അറിയാം കുറ്റിക്കുരുമുളക് കൃഷി

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടാവശ്യത്തിനുള്ള കുരുമുളക് വീട്ടില്‍ തന്നെ നട്ടു വളര്‍ത്താനുള്ള എളുപ്പ വഴിയാണ്, കുറ്റിക്കുരുമുളക് കൃഷി. ചട്ടിയിലോ ഗ്രോ ബാഗിലോ കുറ്റിക്കുരുമുളക് കൃഷി ചെയ്യാം. വര്‍ഷം മുഴുവന്‍ കുരുമുളക് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

കുരുമുളക് കൊടിയുടെ പാര്‍ശ്വ ശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് തൈകള്‍ ഉണ്ടാക്കുന്നത്. താങ്ങുകളില്‍ പറ്റിപ്പിടിച്ച് മുകളിലേക്കു വളരുന്ന സ്വഭാവം ഇവയ്ക്കു കുറവായിരിക്കും. അതാണ് ചട്ടിയിലോ ഗ്രോ ബാഗിലോ ഉള്ള കൃഷിക്ക് ഇവയെ അനുയോജ്യമാക്കുന്നത്.

മേയ് - ജൂണ്‍ മാസങ്ങളിലാണ് തൈ നടുന്നതിന് പറ്റിയ സമയം

നടീല്‍ രീതി

മേയ് - ജൂണ്‍ മാസങ്ങളിലാണ് തൈ നടുന്നതിന് പറ്റിയ സമയം. മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും തുല്യ അനുപാതത്തില്‍ കലര്‍ത്തി നിറച്ച ചട്ടിയോ ഗ്രോ ബാഗോ ആണ് തൈ നടാന്‍ നല്ലത്. നാലഞ്ചു മുട്ടുകളുള്ള വള്ളിയാണ് നടേണ്ടത്. 1000 പിപിഎം ഇന്‍ജോള്‍ ബ്യൂട്ടിറിക് ആസിഡ് ലായനിയില്‍ മുക്കിയ ശേഷം നടുന്നത് വേഗം വേരു പൊട്ടാന്‍ ഉപകരിക്കും.

കുരുമുളക്

വളപ്രയോഗം

തൈ പിടിച്ചു കഴിഞ്ഞാല്‍ 15 ഗ്രാം കടലപ്പിണ്ണാക്കും 30 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഒരാഴ്ച ഇടവിട്ടു ചേര്‍ത്തു നല്‍കുക. ഇതു വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കും. ഉണങ്ങിയ ചാണകപ്പൊടി, കമ്പോസ്റ്റ്, നന്നായി വെള്ളം ചേര്‍ത്ത പശുവിന്‍ മൂത്രം എന്നിവയും വളമായി നല്‍കാം. രാസ വളമാണെങ്കില്‍ യൂറിയ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ് നല്ലത്. രണ്ടു ഗ്രാം വീതം മതിയാവും.

കുരുമുളക്

മുറിച്ചു നിര്‍ത്തണം

നീണ്ടു വളരുന്ന തണ്ടുകള്‍ മുറിച്ച് കുരുമുളക് ചെടി കുറ്റിയായി നിര്‍ത്തണം. തൈകള്‍ക്ക് ആദ്യത്തെ ആഴ്ചകളില്‍ നേരിട്ടുള്ള വെയില്‍ വേണമെന്നില്ല.

കുരുമുളക്

ഒരു ചെടിയില്‍ നിന്ന് ഒരു കിലോ കുരുമുളക്

നട്ട് രണ്ടാം വര്‍ഷം അര കിലോയോളം മുളക് ഒരു ചെടിയില്‍നിന്നു കിട്ടും. മൂന്നാം വര്‍ഷം ഇത് ഒരു കിലോ വരെയാവും. പത്തു വര്‍ഷം വരെയെങ്കിലും ചെടി നന്നായി വിളവു തരും. വീട്ടാവശ്യത്തിനുള്ള കുരുമുളക് ലഭിക്കാന്‍ ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമാണ് കുറ്റിക്കുരുമുളക് കൃഷി.

Bush Pepper farming tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്

ഓഫ് റോഡ് ഡ്രൈവിന് സൂപ്പർ, കരുത്തുറ്റ എന്‍ജിന്‍; ഹിമാലയന്‍ 440 ലോഞ്ച് വെള്ളിയാഴ്ച

'മഴ മാറി മാനം തെളിഞ്ഞു', കാലാവസ്ഥാമാറ്റം പനി കൂട്ടുമോ?

'ആ ദിവസം ഞാന്‍ മറക്കില്ല, നീ വെറും പെണ്ണ് എന്ന് വിധി എഴുതപ്പെട്ട ദിവസം'; സ്ത്രീ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?

ടിം കുക്ക് സ്ഥാനമൊഴിഞ്ഞു; ആപ്പിളിന്റെ പുതിയ സിഇഒ ജോണ്‍ ടെര്‍നസ്