വിവാഹ വേദിയിൽ കാറോടിച്ച് വരുന്ന പൂച്ച/ ചിത്രം ഇൻസ്റ്റാ​ഗ്രം 
Life

സിനിമ സ്റ്റൈലിൽ വിവാഹ മോതിരവുമായി വേദിയിലേക്ക് കാറോടിച്ച് വരുന്ന പൂച്ച; വൈറൽ വീഡിയോ

സോഷ്യൽമീഡിയ താരമായി വിവാഹ വേദിയിലേക്ക് കാറോടിച്ച് പൂച്ച

സമകാലിക മലയാളം ഡെസ്ക്

ക്കളെ പോലെയാണ് പലരും തങ്ങളുടെ വളർത്തുമൃ​ഗങ്ങളെ പരിചരിക്കുന്നത്. കുടുംബത്തിൽ നടക്കുന്ന എല്ലാം ആഘോഷങ്ങളിലെയും താരം അവയായിരിക്കും. അത്തരത്തിൽ ഒരു വിവാഹ വേദിയിൽ സിനിമ സ്റ്റൈലിൽ എത്തുന്ന ഒരു പൂച്ചയാണ് ഇപ്പോഴത്തെ സോഷ്യൽമീഡിയ താരം.

ടോയി കാറിൽ ആൾകൂട്ടത്തിന് നടുവിലേക്ക് കാറോടിച്ച് വിവാഹ മോതിരവുമായി എത്തുന്ന പൂച്ചക്കുട്ടി. സോഷ്യൽ മീഡിയയിലെ ഈ കൗതുക കാഴ്ച ഒരു കോടിയിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. ആറ് ലക്ഷത്തിലധികം ആളുകൾ വീഡിയോയ്‌ക്ക് ലൈക്കടിച്ചിട്ടുണ്ട്.

ഡോ. ആൽഫിൻ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഞാൻ വരുന്നത് കണ്ട് എല്ലാവരും ചിരിച്ചു, ഞാൻ നന്നായി ചെയ്‌തു, എക്കാലത്തേയും മികച്ച റിങ് ബിയർ' എന്ന കുറിപ്പോടെയാണ് വീ‍ഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസ വാര്‍ത്ത; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

'റിയാന്‍ ടീമിന്റെ ബഹുമാനം അതിവേഗം നേടി, ക്രിയാത്മകമായ ഇടപെടുന്ന ക്യാപ്റ്റന്‍'

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി ബിജെപി വനിതാ നേതാവ്

'എന്നെ നന്നാക്കാന്‍ സഹായിക്കണം, ഉള്ളില്‍ നല്ല ഭയമുണ്ട്; നന്ദി പറയുന്ന കൂടെ ഞാന്‍ കരഞ്ഞുപോയി...'

'എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും ബേസില്‍ റെഡിയാണ്'; വികാരഭരിതനായി ടൊവിനോ തോമസ്

SCROLL FOR NEXT