പാമ്പിന്റെ തല കുപ്പിയിൽ കുടുങ്ങിയ നിലയിൽ സ്ക്രീൻഷോട്ട്
Life

എലിയെ വിഴുങ്ങി, കുപ്പിയില്‍ പത്തി കുടുങ്ങി മൂര്‍ഖന്‍; 'വെളിച്ചെണ്ണ' പ്രയോഗത്തില്‍ രക്ഷ- വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മഴക്കാലമായതിനാല്‍ വണ്ടിയിലും മറ്റും കയറിക്കൂടുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് ഇവയില്‍ അധികവും. ഇപ്പോള്‍ എലിയുടെ പിന്നാലെ പാഞ്ഞ മൂര്‍ഖന്‍ പാമ്പിന്റെ തല കുപ്പിയില്‍ അകപ്പെട്ട ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പാമ്പ് വരുന്നത് കണ്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട പാല്‍ കുപ്പിയ്ക്കുള്ളില്‍ ഒളിക്കാന്‍ എലി ശ്രമിച്ചു. എന്നാല്‍ എലിയെ വിടാന്‍ പാമ്പ് കൂട്ടാക്കിയില്ല. കുപ്പിയ്ക്കുള്ളിലേക്ക് തലയിട്ട് പാമ്പ് എലിയെ വിഴുങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് കുപ്പിയില്‍ നിന്ന് തല പുറത്തേയ്ക്ക് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കുടുങ്ങിയത്. എലിയെ വിഴുങ്ങിയതോടെ ശരീരം വീര്‍ത്തതാണ് കുപ്പിയില്‍ നിന്ന് പുറത്ത് കടക്കാന്‍ പാമ്പിന് തടസ്സമായത്. തുടര്‍ന്ന് സ്‌നേക് വോളന്റിയര്‍മാര്‍ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. വെളിച്ചെണ്ണ ഉപയോഗിച്ച് പാമ്പിന്റെ തല പതുക്കെ പുറത്തെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT