ചിത്രം: ഇൻസ്രറ്റ​ഗ്രാം 
Life

ഹർനാസ് സന്ധുവിന്റെ പിൻ​ഗാമിയായി ദിവിത റായ്; മിസ് ദിവാ യൂണിവേഴ്‌സ് 

ദിവിത 71-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

മിസ് ദിവ യൂണിവേഴ്‌സ് പട്ടം ചൂടി കർണാടകയിൽ നിന്നുള്ള 23കാരി ദിവിത റായ്. കഴിഞ്ഞ വർഷത്തെ മിസ് ദിവാ യൂണിവേഴ്‌സും വിശ്വസുന്ദരിയുമായ ഹർനാസ് കൗർ സന്ധു ​ദിവിതയെ കിരീടമണിയിച്ചു. മിസ് ദിവ സൗന്ദര്യവേദിയിലെ 10-ാമത് വിജയിയാണ് ദിവിത റായ്. ദിവിത 71-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. 

"ഒടുവിൽ എന്റെ തലയിൽ ഈ കിരീടം ഉണ്ട്. ഇത് അവിശ്വസനീയമാണ്, എനിക്ക് ശരിക്കും വാക്കുകളില്ല. ഇത് ക്രേസിയാണ്," മിസ് ദിവ യൂണിവേഴ്സ് 2022 പട്ടം ചൂടിയശേഷം ദിവിത പറഞ്ഞു. ഹർനാസിന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലും ദിവിതയെ കിരീടമണിയിക്കുന്ന വിഡിയോ പങ്കുവച്ചിട്ടുണ്ട്. 

കർണാടകയിൽ ജനിച്ച ദിവിത അച്ഛന്റെ ജോലിയുടെ ഭാ​ഗമായി ഇന്ത്യയിലെ വിവധ ന​ഗരങ്ങളിൽ നിന്നായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആർക്കിടെക്റ്റും മോഡലുമായ ദിവിതയ്ക്ക് ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്‌ബോൾ, പെയിന്റിംഗ്, വായന തുടങ്ങിയവയിൽ താത്പര്യമുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT