How to Grow Brinjal at Home 
Life

വഴുതന തഴച്ച് വളരാന്‍ ചോറും കഞ്ഞിവെള്ളവും; ഇരട്ടി വിളവ് ഉറപ്പാക്കാന്‍ ഈസി ടിപ്

വഴുതനയ്ക്ക് ദിവസവും കുറഞ്ഞത് 6 മുതല്‍ 8 മണിക്കൂര്‍ വരെ നല്ല വെയില്‍ ലഭിക്കണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

അടുക്കളത്തോട്ടങ്ങളില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് വഴുതന. വലിയ പരിചരണമോ അധ്വാനമോ ആവശ്യമില്ലാത്തതിനാല്‍ ഏത് കാലാവസ്ഥയിലും വീട്ടുവളപ്പിലോ ടെറസിലോ ഗ്രോബാഗുകളിലോ വഴുതന സമൃദ്ധമായി വളര്‍ത്താം. ശരിയായ രീതിയിലുള്ള പരിചരണവും ജൈവവള പ്രയോഗവും ഉറപ്പാക്കിയാല്‍ നിറയെ കായ്ഫലം ലഭിക്കും. വഴുതന കൃഷി മികച്ചതാക്കാനുള്ള ചില പ്രായോഗിക വഴികളും വിളവ് ഇരട്ടിയാക്കുന്ന ഒരു പ്രത്യേക കൂട്ടും പരിചയപ്പെടാം.

മണ്ണും വിത്തു നടീലും

നല്ല നീര്‍വാര്‍ച്ചയുള്ള വളക്കൂറുള്ള മണ്ണാണ് വഴുതനയ്ക്ക് അനുയോജ്യം. വിത്തുകള്‍ നേരിട്ട് നടുന്നതിനേക്കാള്‍ തടങ്ങളില്‍ പാകി മുളപ്പിച്ച് (നഴ്‌സറി തൈകള്‍) മാറ്റി നടുന്നതാണ് നല്ലത്. 4 മുതല്‍ 6 ആഴ്ച വരെ പ്രായമായ, ആരോഗ്യമുള്ള തൈകള്‍ വൈകുന്നേരങ്ങളില്‍ മാറ്റി നടാം. ഗ്രോബാഗിലോ ചട്ടിയിലോ ആണ് നടുന്നതെങ്കില്‍ മേല്‍മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോര്‍ എന്നിവ തുല്യ അനുപാതത്തില്‍ കലര്‍ത്തി വേണം അടിവളമായി നിറയ്ക്കാന്‍.

പരിചരണം

വഴുതനയ്ക്ക് ദിവസവും കുറഞ്ഞത് 6 മുതല്‍ 8 മണിക്കൂര്‍ വരെ നല്ല വെയില്‍ ലഭിക്കണം. മണ്ണിലെ ഈര്‍പ്പം അനുസരിച്ച് ദിവസവും ആവശ്യത്തിന് നനച്ചു കൊടുക്കണം. വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. തൈകള്‍ നടുന്നതിന് മുന്‍പ് മണ്ണില്‍ ചാണകപ്പൊടി, കമ്പോസ്റ്റ്, ആട്ടിന്‍കാഷ്ടം അല്ലെങ്കില്‍ വേപ്പിന്‍പിണ്ണാക്ക് എന്നിവ നന്നായി ഇളക്കി ചേര്‍ക്കണം. ഇത് വേരുപടലം പെട്ടെന്ന് വളരാന്‍ സഹായിക്കും.

ചെടി വളര്‍ന്നു തുടങ്ങുമ്പോള്‍ 15 ദിവസത്തിലൊരിക്കല്‍ കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളം ഒഴിച്ച് കൊടുക്കുന്നത് ചെടി നന്നായി ശാഖകള്‍ വീശി വളരാന്‍ സഹായിക്കും. പൂവിടുന്ന സമയത്ത് എല്ലുപൊടി, ചാരം എന്നിവ ചുവട്ടില്‍ ഇട്ടുകൊടുക്കുന്നത് കായ്പിടിത്തം കൂട്ടും. തണ്ട് തുളയ്ക്കുന്ന പുഴു, കായ തുളയ്ക്കുന്ന പുഴു എന്നിവയാണ് പ്രധാന വില്ലന്മാര്‍. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കില്‍ സോപ്പു ലായനി തളിക്കുന്നത് കീടങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

Brinjal

ഇരട്ടി വിളവിന് ചോറ് കൊണ്ടുള്ള പൊടിക്കൈ

വഴുതനച്ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും, കായ്പിടിത്തം വര്‍ധിപ്പിക്കാനും, സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം കൂട്ടി ഇരട്ടി വിളവ് ഉറപ്പാക്കാനും സഹായിക്കുന്ന ഒരു സൂപ്പര്‍ ജൈവവള ലായനി വീട്ടില്‍ തന്നെ തയ്യാറാക്കാം

അത്യാവശ്യം വലുപ്പമുള്ള ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ചോറ് എടുക്കുക. ഇതിലേക്ക് 100 ഗ്രാം ശര്‍ക്കര ചെറുതായി പൊടിച്ച് ചേര്‍ക്കുക. തുടര്‍ന്ന് ആവശ്യത്തിന് കഞ്ഞിവെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം പാത്രം അടച്ച് 4 ദിവസം തണലത്തുവെച്ച് പുളിക്കാന്‍ അനുവദിക്കുക. നാല് ദിവസത്തിന് ശേഷം ഈ മിശ്രിതം നന്നായി ഇളക്കി അല്‍പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് വഴുതനച്ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം.

ഈ ലായനിയിലുള്ള ഗുണകരമായ ബാക്ടീരിയകളും പോഷകങ്ങളും ചെടിയുടെ വേരുകളെ ഉത്തേജിപ്പിക്കുകയും നിറയെ പൂക്കളും വലിയ വഴുതനങ്ങകളും ഉണ്ടാകാന്‍ സഹായിക്കും. കൃത്യമായ പരിപാലനവും ലളിതമായ ജൈവവള പ്രയോഗവും വഴി നിങ്ങളുടെ അടുക്കളത്തോട്ടത്തിലെ വഴുതനയില്‍ നിന്ന് ഇരട്ടി വിളവ് എളുപ്പത്തില്‍ കൊയ്‌തെടുക്കാം.

How to Double Your Brinjal Harvest from a Single Plant Using Leftover Rice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ–എക്‌സാലോജിക് കേസ്: വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു; ഹർജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു

എന്തിന് വിളിക്കുന്നുവെന്ന് പറയണം, അജ്ഞാത കോളുകള്‍ക്ക് തടയിടും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

'സ്റ്റിയറിങ് വീൽ കളിപ്പാട്ടമല്ല'; 14-കാരൻ കാറോടിച്ച് 3 പേർ മരിച്ച കേസിൽ പിതാവിനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കും: കർണാടക ഹൈക്കോടതി

100 മിനിറ്റിനകം മുഴുവന്‍ സബ്‌സ്‌ക്രിപ്ഷന്‍; ഐപിഒ ചരിത്രത്തില്‍ റെക്കോര്‍ഡ്, ജിയോ പ്ലാറ്റ്‌ഫോമിനെ 'ഏറ്റെടുത്ത്' നിക്ഷേപകര്‍

ഈ ക്രിസ്മസ് മമ്മൂട്ടിയ്ക്കൊപ്പം ആഘോഷിക്കാം; അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’യുടെ റിലീസ് തീയതി പുറത്ത്