ഇന്‍സ്റ്റഗ്രാം  
Life

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന പഴങ്ങളെല്ലാം തന്നെ സ്വാഭാവിക രീതിയില്‍ പഴുത്ത് പാകമായവ അല്ല. കൃത്രിമമായി രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചാണ് വിപണിയിലെത്തുന്നത്. എന്നാല്‍ മുന്‍ കാലങ്ങളില്‍ പരമ്പരാഗതമായ രീതിയില്‍ പഴുപ്പിക്കാറുണ്ടായിരുന്നു. അത്തരമൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്.

കണ്‍ട്രി ഫുഡ് കുക്കിങ് എന്ന ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ വൈറലായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു പ്രായമായ ഒരു സ്ത്രീയും പുരുഷനും വാഴക്കുല വെട്ടി ഒരു കുഴിയെടുത്ത് അതില്‍ ഇറക്കി വെച്ചാണ് പഴുപ്പിക്കുന്നത്. കുഴിയില്‍ പുകയിടുകയും വാഴയില കൊണ്ട് തന്നെ കുഴി മൂടുകയും ചെയ്യുന്നു. രണ്ട് ദിവസം കൊണ്ട് പുറത്തെടുക്കുമ്പോള്‍ പഴുത്തിരിക്കുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. പഴുത്ത വാഴപ്പഴം കഴിച്ചും കാണിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രത്യക്ഷത്തില്‍ ഫലപ്രദമെന്ന് തോന്നുമെങ്കിലും വലിയ തോതില്‍ വാണിജ്യ ഉപയോഗത്തിന് ഫലപ്രദമല്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് വാഴയില്‍ നിര്‍ത്തി പഴുപ്പിക്കാന്‍ അനുവദിക്കാത്തത് എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

നഗരത്തില്‍ സ്വാഭാവിക രീതിയില്‍ പഴുപ്പിച്ച വാഴപ്പഴം ലഭ്യമല്ലെന്നാണ് മറ്റൊരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT