വിഡിയോ സ്‌ക്രീന്‍ഷോട്ട് 
Life

ആലു പറാത്ത പോലെ ഒരു വെണ്ടയ്ക്ക പറാത്ത; "ഇതിലും ഭേദം പട്ടിണി കിടക്കുന്നതല്ലേ!" 

ആലു പറാത്ത പോലെ വെണ്ടയ്ക്ക കൊണ്ടൊരു പറാത്ത തയ്യാറാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

ളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവങ്ങളാണ് വെണ്ടയ്ക്ക കൊണ്ടുള്ളവ. രുചിയുടെ കാര്യത്തിലും പോഷകഗുണങ്ങളിലും വെണ്ടയ്ക്കയുടെ സ്ഥാനം മുന്നില്‍ തന്നെയാണ്. മെഴുക്കുപുരട്ടിയും തോരനും മുതല്‍ ബിണ്ടി മസാല പല വെറൈറ്റികള്‍ പരീക്ഷിക്കാനുമാകും. പക്ഷെ, ബിണ്ടി പറാത്ത എന്ന് കേട്ടിട്ടുണ്ടോ? ആലു പറാത്ത പോലെ വെണ്ടയ്ക്ക കൊണ്ടൊരു പറാത്ത തയ്യാറാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഓരേ അളവിലുള്ള കഷ്ണങ്ങളാക്കി വെണ്ടയ്ക്ക മുറിച്ചതിനുശേഷം ഇതിലേക്ക് മഞ്ഞപ്പൊടി, ഉപ്പ്, മുളകുപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കും. ഒരല്‍പം കടലമാവും ഇതില്‍ വിതറുന്നുണ്ട്. അതിനുശേഷം മാവ് കുഴച്ച് പറാത്ത പരത്തിയശേഷം മാവിനകത്ത് വെണ്ടയ്ക്ക ഫില്‍ ചെയ്യും. ഇത് വീണ്ടും പരത്തി ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. 

വിഡിയോ കണ്ട പലരും നിരാശരായെന്നാണ് കമന്റ് ബോക്‌സില്‍ നിന്ന് മനസ്സിലാകുന്നത്. നല്ല കഴിവാണ്, പക്ഷെ പുറത്തെടുക്കേണ്ടെന്നും ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ പട്ടിണി കിടക്കുന്നതാണ് നല്ലതെന്നുമൊക്കെയാണ കമന്റുകള്‍. ഈ വിഡിയോ കണ്ടാല്‍ പിന്നെ എല്ലാവരും വെണ്ടയ്ക്ക കഴിക്കുന്നത് അവസാനിപ്പിക്കുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വലിയ കുറ്റപത്രം കൊണ്ടെന്തു കാര്യം, തെളിവിന്‍റെ കണികയില്ല'; സിബിഐയെ കുടഞ്ഞ് കോടതി, ഡല്‍ഹി മദ്യനയക്കേസ്, അറിയേണ്ടതെല്ലാം

ദീര്‍ഘകാല സമ്പാദ്യമാണോ വേണ്ടത്? പുതിയ തരം മ്യൂച്ചല്‍ ഫണ്ട് അവതരിപ്പിച്ച് സെബി; അറിയാം ലൈഫ് സൈക്കിള്‍ ഫണ്ടിന്റെ ഗുണങ്ങള്‍

കറുത്തതോ മഞ്ഞ ഉണക്ക മുന്തിരിയോ? ആരോ​ഗ്യ​ഗുണത്തിൽ മികച്ചതേത്

'അന്ന് ശരിക്കും താലി കെട്ടി, ഞാന്‍ ഭയന്നുപോയി; അവള്‍ പക്ഷെ പേടിച്ചില്ല'; രശ്മികയെ താലികെട്ടിയതിനെപ്പറ്റി അന്ന് വിജയ് പറഞ്ഞത്

'അവളുടെ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു'; വിജയ് ദേവരകൊണ്ടയ്ക്കും രശ്മികയ്ക്കും ആശംസകൾ നേർന്ന് കല്യാണി

SCROLL FOR NEXT