ഫാഷന്‍ ലോകത്ത് "എവര്‍ഗ്രീന്‍" എന്ന പ്രയോഗത്തോട് ഏറ്റവുമധികം ചേര്‍ത്തുനിര്‍ത്താന്‍ കഴിയുന്ന ഒന്നാണ് ഡെനിം. ഏകദേശം 150ഓളം വര്‍ഷങ്ങളായി ഫാഷന്‍ ലോകത്ത് ഡെനിം വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. ഇന്ന് ഒരു ഡെനിം എങ്കിലും വാര്‍ഡ്രോബില്‍ ഇല്ലാത്തവരെ കണ്ടുകിട്ടാന്‍ പോലും പ്രയാസമാണ്.
'ആ ജീന്‍സൊന്ന് അലക്കാനിട്!'
ഡെനിം ജീന്‍സുകള്‍ ഉപയോഗിച്ച് തുടങ്ങിയ കാലം മുതല്‍ ഇവ അലക്കുന്നതിനെക്കുറിച്ചും സംശയം നിലനില്‍ക്കുന്നുണ്ട്. ' എത്ര നാളായി ആ ജീന്‍സ് വെള്ളം കണ്ടിട്ട്', ' ആ ജീന്‍സൊന്ന് അലക്കാനിട്' തുടങ്ങിയ സംഭാഷണങ്ങള്‍ ഇന്ന് എല്ലാ വീടുകളിലും പതിവാണ്. ഇതിന് മറുപടിയായി ജീന്‍സ് അങ്ങനെ എപ്പോഴുമൊന്നും അലക്കാന്‍ പാടില്ലെന്ന് യുവതലമുറ മുതിര്‍ന്നവരെ ഉപദേശിക്കുന്നതും കേള്‍ക്കാറുണ്ട്. എന്നാല്‍ ജീന്‍സ് എത്രനാള്‍ കൂടുമ്പോള്‍ ആണ് അലക്കേണ്ടത് എന്നറിയാമോ?
"30 മുതല്‍ 50 തവണ ധരിക്കും"
കൂടുതല്‍ ആളുകളും ജീന്‍സുകള്‍ കഴിവതും അലക്കാതിരിക്കാന്‍ നോക്കുന്നവരാണ്. ഒരിക്കലും ജീന്‍സ് കഴുകാന്‍ ആഗ്രഹിക്കാത്തവര്‍ പോലുമുണ്ട്. ലോകപ്രശസ്ത ജീന്‍സ് ബ്രാന്‍ഡായ ലിവൈസിന്റെ മേധാവി പോള്‍ നീല്‍ പറയുന്നത് അദ്ദേഹം 30 മുതല്‍ 50 തവണ വരെ ധരിച്ചതിന് ശേഷമാണ് ജീന്‍സ് കഴുകുന്നതെന്നാണ്. അലക്കുമ്പോഴും തണുത്ത വെള്ളത്തില്‍ വളരെ മൃദുലമായി വേണം ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു. ജീന്‍സ് നരച്ച് പോകുന്നത് ഒഴിവാക്കാനാണ് ഇത്. കൂടുതല്‍ അലക്കുന്തോറും ജീന്‍സിന്റെ കട്ടി കുറയും, നിറം മങ്ങുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീന്‍സ് വൃത്തിയാക്കാന്‍ വഴികള്‍ പലത്
അതേസമയം, ജീന്‍സ് അലക്കുന്നതിന്റെ ഇടവേള ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. അതിന് ഔദ്യോഗിക കണക്കൊന്നുമില്ലെന്ന് വിദഗ്ധര് പോലും സമ്മതിക്കുന്നു. എന്നാല്‍ ചിലരാകട്ടെ ജീന്‍സ് അടിക്കടി അലക്കുന്നതിന് പകരം വെയ്‌ലത്തിട്ട് ഉണക്കിയെടുത്തും വിനാഗിരി തളിച്ചുമൊക്കെയാണ് പരിപാലിക്കുന്നത്. ജീന്‍സില്‍ അഴുക്കായാല്‍ ആ ഭാഗം മാത്രം കഴുകിയതിന് ശേഷം ഉണക്കി വയ്ക്കുന്നവരുമുണ്ട്. വളരെ കുറച്ച് സോപ്പ് മാത്രമുപയോഗിച്ച് ജീന്‍സ് കഴുകണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലര്‍ ജീന്‍സ് അകം പുറമാക്കിയശേഷമാണ് അലക്കുന്നത്. അതുകൊണ്ട്, ജീന്‍സ് എപ്പോള്‍ അലക്കണമെന്നതും എങ്ങനെ അലക്കണമെന്നതുമൊക്കെ ഒരാളുടെ സ്വന്തം തീരുമാനമായിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates