ഹരീഷ് പാചകത്തിനിടെ/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട് 
Life

മക്കൾക്ക് ലഞ്ച് ബോക്‌സ് ഉണ്ടാക്കി തുടങ്ങി, പിന്നീട് അതൊരു പാഷൻ ആയി; ഹരീഷിന്റെ 'ഹാരിസ് ലഞ്ച് ബോക്‌സ്' കഥ

അച്ഛന്റെ പാചകപരീക്ഷണങ്ങൾ പുറം ലോകത്തെ അറിയിച്ചതും മക്കളായ വിഭയും ഇഷയുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊടുത്തു വിടുന്ന ലഞ്ച് ബോക്‌സ് മുഴുവൻ കുട്ടികൾ കഴിക്കേണ്ടതിന് ഒരു അച്ഛന്റെ ചില പാചക പരീക്ഷണങ്ങളാണ് 'ഹാരിസ് ലഞ്ച് ബോക്‌സ്' എന്ന ഇൻസ്റ്റഗ്രാം പേജ്. തന്റെ പെൺമക്കൾക്ക് വേണ്ടി ലഞ്ച് ബോക്‌സ് ഉണ്ടാക്കിത്തുടങ്ങിയ ഹരീഷ് ഇപ്പോൾ രാജ്യത്തിന് അകത്തും പുറത്തുമുള്ള അച്ഛൻമാർക്ക് ഒരു പ്രചോദനമായിരിക്കുകയാണ്. 

1992ൽ വിവാഹിതരായ രശ്മിയും ഹരീഷ് ക്ലോസ്പറ്റും സിംഗപ്പൂരിലാണ് ജീവിതം ആരംഭിക്കുന്നത്. ഇരുവരും ജോലിക്കാരായതിനാൽ അടുക്കള ജോലിയും മക്കളെ നോക്കലുമൊക്കെ പങ്കുവെച്ചെടുത്തു. ഭാര്യയ്ക്ക് ജോലി കൂടുതലായാൽ മിക്കപ്പോഴും അടുക്കള ഭരണം ഹരീഷ് പൂർണമായും ഏറ്റെടുക്കും. ആദ്യമൊക്കെ ചോറും സാമ്പാറും രസവുമൊക്കെയാണ് കുട്ടികൾക്ക് സ്‌കൂളിൽ കൊടുത്തുവിട്ടിരുന്നത്. എന്നാൽ കൊടുത്തു വിടുന്ന ലഞ്ച് ബോക്‌സ് അതേപടി തിരിച്ചെത്താൽ തുടങ്ങിയതോടെയാണ് ഭക്ഷണം കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ രസകരമാക്കാനുള്ള പരീക്ഷണം ഹരീഷ് ആരംഭിക്കുന്നത്. പരീക്ഷണങ്ങൾ ഓരോന്നായി വിജയിക്കാൻ തുടങ്ങിയപ്പോൾ ലഞ്ച് ബോക്‌സ് കാലിയായി തിരിച്ചു വരാൻ തുടങ്ങി. അവിടെ നിന്നാണ് ഹരീഷിന് പാചകം ഒരു പാഷനാകാൻ തുടങ്ങിയത്. അതുകൊണ്ട് തന്നെ പുറത്തു പോകുമ്പോൾ വ്യത്യസ്തമായ പാത്രങ്ങളും ചട്ടികളും വാങ്ങാനാണ് ഹരീഷിന് ഇഷ്ടമെന്ന് രശ്മി പറയുന്നു.

അച്ഛന്റെ പാചകപരീക്ഷണങ്ങൾ പുറം ലോകത്തെ അറിയിച്ചതും മക്കളായ വിഭയും ഇഷയുമാണ്. ഇരുവരുടെയും കോളജ് കാലഘട്ടം കഴിഞ്ഞപ്പോൾ അച്ഛൻ ഒരുപക്ഷെ ഇനി ഇത്തരത്തിൽ ഒരു ലഞ്ച് ബോക്‌സ് ഉണ്ടാക്കാൻ സാധ്യതയില്ലെന്ന് മനസിലായതോടെ അച്ഛന്റെ സീക്രട്ട് റസിപ്പീസ് പുറം ലോകവുമായി പങ്കിടാനുള്ള സമയമായെന്ന് അവർ ഉറപ്പിച്ചു. അങ്ങനെ ഇഷ, അച്ഛൻ ലഞ്ച് ബോക്‌സ് ഉണ്ടാക്കുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ കഥ മാറി. മാസ്റ്റർ ഷെഫ് ഇന്ത്യ എന്ന റിയാലിറ്റി ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഈ വിഡിയോകൾ കാരണമായി. ഒരു രസത്തിനായി തുടങ്ങിയതാണെങ്കിലും 'ഹാരിസ് ലഞ്ച് ബോക്‌സ്' ഇന്ന് നിരവധി അച്ഛനമ്മമാർക്ക് പ്രചോദനമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശിക്ഷ എന്നാല്‍ പട്ടിണിക്ക് ഇടലല്ല; തടവുകാരില്‍ 45 ശതമാനവും മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍പ്പെട്ടവര്‍'

'ക്ഷേത്രകാര്യങ്ങളിൽ കോടതി ഇടപെടൽ പരിധി വിടുന്നു'; പുനഃപരിശോധിക്കേണ്ട സമയമായെന്നും കെ മുരളീധരൻ

കഴുകിയാലും ടിഫിൻ ബോക്സിലെ അടപ്പിനിടയിലെ കറുത്ത പാടുകൾ; മുന്നറിയിപ്പുമായി മൈക്രോബയോളജിസ്റ്റ്

പെട്ടെന്ന് ചൂടാവില്ല, 58 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്; മോട്ടോറോള എഡ്ജ് 70 മാക്‌സ് ലോഞ്ച് ബുധനാഴ്ച

ക്ഷമിക്കുന്നതിനും പരിധിയുണ്ട്, ഈ രീതി തുടര്‍ന്നാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യും; ജി സുധാകരന് സിപിഎമ്മിന്റെ മുന്നറിയിപ്പ്