Shoe washing tips Meta AI Image
Life

ഷൂ വാഷിങ് മെഷീനിൽ കഴുകാനോ! കുറച്ച് ഷൂ ടിപ്സ്

മിക്ക ഷൂസുകളും വാഷിങ് മെഷീനില്‍ കഴുകിയെടുക്കാം. എന്നാല്‍ പലര്‍ക്കും ഇതിനെക്കുറിച്ചറിയില്ല.

സമകാലിക മലയാളം ഡെസ്ക്

രിക്കുമ്പോൾ പാദങ്ങൾക്ക് വളരെ കംഫോ‍ട്ടും സുരക്ഷയും തരുന്ന ഒന്നാണ് ഷൂ. എന്നാൽ ഇവ വൃത്തിയായി സൂക്ഷിക്കുകയാണ് പ്രയാസം. മെഷ്, കാന്‍വാസ്, ലെതര്‍ തുടങ്ങി വിവിധതരം ഷൂസ് ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവ ഓരോന്നും വൃത്തിയാക്കുന്നതിന് ഓരോ രീതികളുണ്ട്. ശരിയായ വൃത്തിയാക്കിയില്ലെങ്കിൽ ഷൂസ് പെട്ടെന്ന് മോശമാകാം.

  • മെഷ്: മെഷ് ഷൂസാണ് വൃത്തിയാക്കാന്‍ ഏറ്റവും എളുപ്പം. കുറച്ച് ഡിഷ് വാഷ് ചൂടുവെള്ളത്തില്‍ കലര്‍ത്തി‌ ബ്രഷ് ഉപയോഗിച്ച് വേഗത്തില്‍ വൃത്തിയാക്കാം.

  • കാന്‍വാസ്: കാന്‍വാസുകള്‍ മെഷിനേക്കാള്‍ സോഫ്റ്റായതിനാല്‍ ടൂത്ത് പേസ്റ്റുകളുടെ സഹായത്തോടെ എളുപ്പത്തില്‍ വൃത്തിയാക്കാം.

  • ലെതര്‍: വൃത്തിയുള്ള തുണിയില്‍ ബോഡി ലോഷന്‍ പുരട്ടി തുടയ്ക്കുന്നത് ലെതര്‍ ഷൂസിനെ പുതുമയുള്ളതാക്കാന്‍ സഹായിക്കും.

വാഷിങ് മെഷീന്‍ വാഷ്

മിക്ക ഷൂസുകളും വാഷിങ് മെഷീനില്‍ കഴുകിയെടുക്കാം. എന്നാല്‍ പലര്‍ക്കും ഇതിനെക്കുറിച്ചറിയില്ല. അല്പം സോപ്പുപൊടി ഉപയോഗിച്ച് ഷൂസുകള്‍ മെഷീനില്‍ കഴുകിയാല്‍ പെട്ടെന്ന് വൃത്തിയാകുകയും പണി എളുപ്പമാകുകയും ചെയ്യും. എങ്കിലും എല്ലാ ഷൂസുകളും മെഷീനില്‍ കഴുകാന്‍ സാധിക്കില്ല. ലേബല്‍ നോക്കി മാത്രം ക്ലീന്‍ ചെയ്യാൻ ശ്രദ്ധിക്കുക.

ഷൂസ് വൃത്തിയായി പരിപാലിക്കാൻ ചില ടിപ്സ്

  • ഷൂസിലേക്ക്‌ പേപ്പർ തിരുകിവയ്ക്കുന്നത് ഈർപ്പം വലിച്ചെടുത്ത് ഷൂവിലെ ദുർഗന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു.

  • നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഷൂവില്‍ പറ്റിപ്പിടിച്ച കറ എളുപ്പത്തില്‍ നീക്കം ചെയ്യാനാകും.

  • ഷൂസിനുള്ളിലേക്ക് കുറച്ച് അപ്പക്കാരം വിതറുന്നത് നല്ലതാണ്. ദുര്‍ഗന്ധം വലിച്ചെടുത്ത് ഷൂവിനെ കൂടുതൽ ഫ്രഷ് ആക്കിവെക്കുന്നു.

  • നാരങ്ങാനീരും ഉപ്പും ചേര്‍ന്ന മിശ്രിതം നിങ്ങളുടെ ഷൂവില്‍ പുരട്ടി അല്പനേരം കഴിഞ്ഞ് കഴുകിയാല്‍ മങ്ങിയ നിറം മാറി ഷൂ പുത്തനാകും.

How to clean shoes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ചരിത്രം കുറിക്കാൻ വനിതാ സംവരണ ഭേദഗതി ബിൽ;നാളെ ലോക്സഭയിൽ അവതരിപ്പിക്കും; മോദി സംസാരിക്കും

ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്

'ഉള്ളിലെ തീയും സ്ഥിരോത്സാഹവുമാണ് ഇവിടെ എത്തിച്ചത്'; അച്ഛന് ആശംസകളുമായി അഹാന

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

SCROLL FOR NEXT