പായയിൽ കിടന്നുറങ്ങുന്ന സ്ത്രീയുടെ ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങുന്ന പാമ്പ് സ്ക്രീൻഷോട്ട്
Life

പായയില്‍ കിടന്നുറങ്ങുന്ന സ്ത്രീയുടെ ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങി കൂറ്റന്‍ പാമ്പ്- വൈറല്‍ വിഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ വീടിന് വെളിയില്‍ പായയില്‍ കിടന്നുറങ്ങുന്ന സ്ത്രീയുടെ ദേഹത്തുകൂടി കൂറ്റന്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഒരു സ്ത്രീ തന്റെ വീടിന് പുറത്ത് ഒരു പായയില്‍ ശാന്തമായി കിടന്നുറങ്ങുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ സ്ത്രീ കൈ കൊണ്ട് മുഖം മറച്ചിട്ടുണ്ട്. പെട്ടെന്നാണ് ഒരു വലിയ പാമ്പ് സ്ത്രീയുടെ അരികിലേക്ക് വരുന്നത്. വിഷമുള്ള പാമ്പ് സ്ത്രീയുടെ ദേഹത്തുകൂടിയും മറ്റും ഇഴഞ്ഞുനീങ്ങുന്നത് കാണാം. ഇതൊന്നും അറിയാതെ മയക്കത്തിലാണ് സ്ത്രീ. ദേഹത്തുകൂടി എന്തൊ ഇഴഞ്ഞുപോകുന്നതായി തോന്നി അനങ്ങിയിരുന്നുവെങ്കില്‍ സംഭവിക്കുന്നത് മറ്റൊന്നാകാം. പാമ്പ് സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കാതെ പോകാന്‍ ഒരു വഴി കണ്ടെത്താന്‍ നോക്കുന്നതാണ് വിഡിയോയുടെ അവസാനം.

ഈ വിഡിയോ എപ്പോള്‍ എടുത്തതാണ് എന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. അതുകൊണ്ട് തന്നെ സ്ത്രീയ്ക്ക് പിന്നീട് എന്തുസംഭവിച്ചു എന്നതിനെ കുറിച്ചും വ്യക്തതയില്ല. ഇന്‍സ്റ്റഗ്രാമിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT