സന്ധ്യ രംഗനാഥൻ അമ്മയ്‌ക്കൊപ്പം/ ചിത്രം ട്വിറ്റർ 
Life

കളി കാണാൻ അമ്മ വന്നു.., ഹൃദയസ്‌പർശിയായ കുറിപ്പുമായി ഫുട്ബോൾ താരം

അമ്മയെ കുറിച്ച് സന്ധ്യ രംഗനാഥൻ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

മ്മയാണ് എന്റെ ഹീറോ. ഇന്ന് ഞാന്‍ ആരെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം അമ്മയാണ്. ദേശീയ വനിത ഫുട്ബോൾ ടീം സ്‌ട്രൈക്കർ സന്ധ്യ രംഗനാഥൻ അമ്മയെ കുറിച്ച് എഴുതിയ ഹൃദയസ്‌പർശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

ചെറുപ്പം മുതല്‍ ജീവിതത്തോട് പൊരുതി കയറിവന്ന തമിഴ്‌നാട് സ്വദേശി സന്ധ്യയുടെ കളിക്കളത്തിലെ മികച്ച പ്രകടനം നേരത്തെയും വാർത്തയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിജയത്തില്‍ അമ്മയുടെ പങ്കു വിശദീകരിച്ച് താരം കുറിച്ച് വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 

അച്ഛനില്ലാതെ രണ്ട് പെണ്‍മക്കളെ വളര്‍ത്തി വലുതാക്കുകയെന്നത് വളരെ പ്രയാസമാണ്. എന്നാല്‍ വളരെ നല്ലൊരു ജീവിതം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അമ്മ തന്നു. ജീവിതത്തിൽ അമ്മ വലിയൊരു താങ്ങാണെന്നും ദേശീയ താരം പറയുന്നു. രാജ്യത്തിന് വേണ്ടി ഞാന്‍ കളിക്കുന്നത് കാണാനുള്ള ഭാഗ്യം എന്റെ അമ്മയ്ക്ക് കിട്ടിയതില്‍ അഭിമാനിക്കുന്നുവെന്നും താരം കുറിച്ചു. അമ്മയ്‌ക്കൊപ്പം സന്ധ്യ നില്‍ക്കുന്ന ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

ഹൈസ്‌കൂളില്‍ 7 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം; സൈബര്‍ സുരക്ഷാ പ്രതിജ്ഞ; സ്‌കൂളുകള്‍ നാളെ തുറക്കും

ഗ്രാന്‍ഡ് ഫിനാലേ സണ്‍ഡേ! റോയല്‍സോ ടൈറ്റന്‍സോ... ആര് തൂക്കും രണ്ടാം ഐപിഎല്‍ കിരീടം

'വായിൽ തോന്നുന്നത് പറയരുത്, കുറേ ശിക്ഷിച്ചില്ലേ, ജീവിച്ചോട്ടെ'; ലിവർ അടിച്ചു പോയെന്ന വാർത്തകളിൽ ആദിത്യൻ ജയൻ

ആരാകും പുതിയ കെപിസിസി പ്രസിഡന്റ്?, വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്, ജില്ലാ തലത്തിലും പുതിയ മുഖങ്ങള്‍; വരുംദിവസങ്ങളില്‍ നടപടികള്‍ക്ക് തുടക്കം

SCROLL FOR NEXT