പുഴയ്‌ക്ക് കുറുകെ സൈക്കിളുമായി ചാടി യുവാവ് 
Life

ഭാ​ഗ്യമോ ഫിസിക്സോ?; കനാലിന് കുറുകെ സൈക്കിളുമായി ചാടി യുവാവ്, വൈറൽ വിഡിയോ

സൈക്കിളിന്റെ മുൻവശം ഉയർത്തി ഒറ്റ ചക്രത്തിൽ സൈക്കിൾ യുവാവ് ബാലൻസ് ചെയ്യുന്നത് വിഡിയോയിൽ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

പഴയ ശ്രീനിവാസൻ ഡയലോ​ഗ് പോലെ 'കാമറയും കൂടെ ചാടിക്കോട്ടെ' എന്ന് പറയുന്നതു പോലെ കനാലിന് കുറുകെ യുവാവിനൊപ്പം സൈക്കിളും കൂടെ ചാടുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത്. റോഡിന് സമീപത്തെ കനാലിന് അരികിലായി സൈക്കിളിൽ യുവാവ് കാത്തു നിൽക്കുന്നതു മുതലാണ് വിഡിയോ ആരംഭിക്കുന്നത്. സമീപത്ത് പാലമില്ലാത്തത് വിഡിയോ ആദ്യം കാണുന്നവരെ ആശയക്കുഴപ്പത്തിലാക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ പിന്നീട് സൈക്കിളിന്റെ മുൻവശം ഉയർത്തി ഒറ്റ ചക്രത്തിൽ സൈക്കിൾ യുവാവ് ബാലൻസ് ചെയ്യുന്നത് വിഡിയോയിൽ കാണാം. തുടർന്ന് സൈക്കിളുമായി യുവാവ് കനാലിന് കുറുകെ ചാടുകയായിരുന്നു. കണക്കുകൂട്ടൽ എവിടെയെങ്കിലും പിഴച്ചിരുന്നെങ്കിൽ യുവാവ് സൈക്കിളുമായി വെള്ളത്തിൽ കിടക്കുമായിരുന്നു. ശ്വാസം അടക്കിപ്പിടിക്കുന്ന തരത്തിലുള്ളതാണ് പ്രകടനം.

അദ്ദേഹത്തിന് ഫിസിക്‌സിലുള്ള അറിവാണ് അത്ര മികച്ച ലാന്റി​ങ്ങിന് സഹായിച്ചതെന്ന് കമന്റിൽ ആളുകൾ പറഞ്ഞു. ഫിസിക്‌സ് നന്നായി അറിയാവുന്ന ഒരാൾ ആണ് ഇദ്ദേഹം എന്ന് കുറിച്ചാണ് എക്സിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫിസിക്‌സ് മാജിക് ആണെന്നായിരുന്നു ഒരാൾ കമന്റ് ആയി എഴുതിയിരുന്നത്. എന്നാൽ ഫിസിക്‌സ് മാത്രമല്ല അദ്ദേഹത്തിന്റെ കരുത്തും ബലവും ഇവിടെ എടുത്തു പറയേണ്ടതുണ്ടെന്നും ഒരാൾ കമന്റിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ

ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?