ബര്‍ഗര്‍ ചലഞ്ച് 
Life

'അമ്പമ്പോ', നാലുമിനിറ്റില്‍ 20,000 കലോറി കൂറ്റന്‍ ബര്‍ഗര്‍ അകത്താക്കി, 40 കഷ്ണം പന്നിയിറച്ചി; റെക്കോര്‍ഡ്- വൈറല്‍ വീഡിയോ 

അമേരിക്ക ലാസ് വെഗാസിലെ ഹാര്‍ട്ട് അറ്റാക്ക് ഗ്രില്‍ എന്ന ഭക്ഷണശാലയിലായിരുന്നു ബര്‍ഗര്‍ ചലഞ്ച്

സമകാലിക മലയാളം ഡെസ്ക്

ഇഡ്ഡലി, പഴം, പാവയ്ക്ക എന്നിങ്ങനെ നിരവധി തീറ്റ മത്സരങ്ങളില്‍ ഒരെണ്ണം പോലും നേരിട്ട് കാണാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ ഒറ്റയിരിപ്പില്‍ 20,000 കലോറി ബര്‍ഗര്‍ അകത്താക്കുന്ന യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്.

അമേരിക്ക ലാസ് വെഗാസിലെ ഹാര്‍ട്ട് അറ്റാക്ക് ഗ്രില്‍ എന്ന ഭക്ഷണശാലയിലായിരുന്നു ബര്‍ഗര്‍ ചലഞ്ച്. മാറ്റ് സ്‌റ്റോണി എന്ന യുവാവാണ് നിമിഷം നേരം കൊണ്ട് കൂറ്റന്‍ ബര്‍ഗര്‍ കഴിച്ച് കാഴ്ചക്കാരെ ഞെട്ടിച്ചത്. നാലു മിനിറ്റ് കൊണ്ട് 20000 കലോറി ബര്‍ഗറാണ് അകത്താക്കിയത്. ബര്‍ഗറില്‍ ഉപ്പിട്ടുണക്കിയ പന്നിയിറച്ചിയുടെ നാല്‍പ്പത് കഷ്ണം അടങ്ങിയിരുന്നു. ചീസ്, സവാളം, തക്കാളി, തുടങ്ങി നിരവധി വിഭവങ്ങള്‍ അടങ്ങിയതായിരുന്നു ബര്‍ഗര്‍. 2.94 കിലോ വരും ബര്‍ഗറിന്റെ തൂക്കം.

ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ബര്‍ഗര്‍ കഴിക്കുന്നതിനിടെ മാറ്റ് വെള്ളം കുടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

SCROLL FOR NEXT