വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Life

തള്ളക്കോഴിയുടെ ചിറകിനുകീഴില്‍ സ്ഥാനംപിടിച്ച് പട്ടിക്കുട്ടികള്‍, കോഴിക്കുഞ്ഞുങ്ങളെല്ലാം ഔട്ട്; ക്യൂട്ട് വിഡിയോ 

അമ്മക്കോഴിയെ സ്വന്തം അമ്മയെന്ന് തെറ്റിദ്ധരിച്ച രണ്ട് പട്ടിക്കുട്ടികളാണ് വിഡിയോയിലെ താരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങളുടെയും കുട്ടികളുടെയുമൊക്കെ വിഡിയോകള്‍ക്ക് ഇന്റര്‍നെറ്റില്‍ ആരാധകര്‍ ഏറെയാണ്. നെഗറ്റീവ് വാര്‍ത്തകള്‍ നിറയുന്ന ഫീഡില്‍ അല്‍പമൊരു ആശ്വാസം തന്നെയാണ് ഇത്തരം ക്യൂട്ട് വിഡിയോകള്‍ സമ്മാനിക്കുന്നത്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. അമ്മക്കോഴിയെ സ്വന്തം അമ്മയെന്ന് തെറ്റിദ്ധരിച്ച രണ്ട് പട്ടിക്കുട്ടികളാണ് വിഡിയോയിലെ താരങ്ങള്‍. 

മക്കളെ കരുതലോടെ നോക്കുന്ന കാര്യത്തില്‍ തള്ളക്കോഴികള്‍ എപ്പോഴും പ്രശംസനേടാറുണ്ട്. എന്നാലിതാ തള്ളക്കോഴിയേക്കണ്ട് സ്വന്തം അമ്മയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് വിഡിയോയിലെ പട്ടിക്കുട്ടികള്‍. കോഴിക്കുഞ്ഞുങ്ങള്‍ ഇരിക്കുന്നത് പോലെ തള്ളക്കോഴിയുടെ അടിയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇവ. പട്ടിക്കുട്ടികള്‍ കയറി ഇരുന്നതോടെ കഴിക്കുഞ്ഞുങ്ങളെല്ലാം തള്ളക്കോഴിയുടെ അടിയില്‍ നിന്ന് ഔട്ടായി. ഇതെല്ലാം കണ്ട് പൂവന്‍കോഴിയും അടുത്തുതന്നെയുണ്ട്. 

10 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ട്. പിടക്കോഴിയുടെ സത്യസന്ധതയെ സംശയിക്കുന്ന പൂവന്‍, ഇതിപ്പോ എന്താ സംഭവിച്ചതെന്ന് ചിന്തിച്ച് നില്‍ക്കുന്ന പൂവന്‍ എന്നെല്ലാമാണ് കമന്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണുന്ന ദിവസങ്ങൾ വെട്ടിച്ചുരുക്കി; ഇനി ആഴ്ചയിൽ മൂന്ന് ദിവസം മാത്രം

'കാമറയ്ക്ക് മുന്നിലും പിന്നിലും നിത്യ മേനോന്‍'; ഡികെ ചിത്രവുമായി ലിയോ വിഷൻ

'എംഎൽഎമാരെ ഭീഷണിപ്പെടുത്താൻ കെകെ രാഗേഷിന് എന്തധികാരം?'; രമേശ് ചെന്നിത്തല

മാസം 50,000 രൂപയുടെ വരുമാനം വേണോ?, എഫ്ഡിയില്‍ എത്ര നിക്ഷേപിക്കണം?; പലിശനിരക്ക് എത്ര?

അഹാന-നിമിഷ് വിവാഹം സെപ്തംബര്‍ 13ന്? 3 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം; വേദിയും പുറത്ത്!