പ്രദീപിന്‍റെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് 
Life

മുടിയും വെട്ടാം പാട്ടും പാടാം, ഒരു വെറൈറ്റി ബാർബർ ഷോപ്പ്- വിഡിയോ

മണർകാട് കാവുംപടി സ്വദേശി പ്രദീപിന്‍റേതാണ് വ്യത്യസ്തമായ ബാർബർ ഷോപ്പ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാട്ടുപാടാം മുടിവെട്ടാം....കോട്ടയം മണർകാട് ഒരു വെറൈറ്റി ബാർബർ ഷോപ്പുണ്ട്. മുടി വെട്ടുന്നതിനൊപ്പം തന്നെ ലൈവായി സംഗീതം ആസ്വാദിക്കാനും പാട്ട് പാടാനുമൊക്കെ കഴിയുന്ന ഒരു ബാർബർ ഷോപ്പ്. മണർകാട് കാവുംപടി സ്വദേശി പ്രദീപിന്‍റേതാണ് വ്യത്യസ്തമായ ബാർബർ ഷോപ്പ്.

മണർകാട് കാവുംപടിയിലെ ബില്ല ബാർബർ ഷോപ്പിലാണ് പാട്ട് പാടാനും പാട്ട് കേൾക്കാനുമുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. 20 വർഷം മുൻപാണ് പ്രദീപ് ബാർബർ ഷോപ്പ് തുടങ്ങുന്നത്. സംഗീതത്തിനോടുള താല്പര്യം കാരണം കടയ്ക്കുള്ളിൽ ഒരു മ്യൂസിക് സിസ്റ്റം തയ്യാറാക്കി. കടയിൽ എത്തുന്ന ആർക്കും പാട്ട് പാടാം. സംഗീത ഉപകരണങ്ങളും വായിക്കാം. മുടിവെട്ടാൻ വരുന്നവർ ആവശ്യപ്പെട്ടാൽ പ്രദീപിന്റെ സുഹൃത്ത് സരുൺ ആവശ്യപ്പെട്ടാൽ ഇഷ്ടമുള്ള പാട്ട് ഓടക്കുഴലിൽ ലോ, സക്സ് ഫോണിലോ വായിച്ചു കേൾപ്പിക്കും.

മുടി വെട്ടി കൊണ്ട് ഹിന്ദി പാട്ട് പാടുന്നു. വയലിൻ, സാക്സോ ഫോൺ, ക്ലാർനെറ്റ്, ഫ്ലൂട്ട്, അങ്ങനെ തുടങ്ങി സംഗീതോപകരണങ്ങൾ പലതും ഈ കടയിലുണ്ട്. മുടി വെട്ടുന്നതിനേക്കാൾ സംഗീതം ആസ്വദിക്കാനായി എത്തുന്നവരാണ് ഈ ബാർബർ ഷോപ്പിൽ ഏറെയും. സംഗീതത്തോടുള്ള അടങ്ങാത്ത ആവേശത്തിന്റെ പേരിലാണ് പ്രദീപ് ഇങ്ങനെയൊരു സംവിധാനം തന്റെ കടയ്ക്കുള്ളിൽ ഒരുക്കിയത്. അത് എന്തായാലും മുടി വെട്ടാൻ വരുന്നവർക്ക് വളരെയേറെ സന്തോഷം ആണ്. മുടിവെട്ടാൻ വരുന്നവരെല്ലാം കടയിൽ ക്രമീകരിച്ചിരിക്കുന്ന മൈക്ക് എടുത്ത് രണ്ടുവരി പാട്ടുപാടിയാണ് മടങ്ങാറുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT