കതിവനൂർ വീരന്റെ വേഷത്തിൽ നാരായണ പെരുവണ്ണാൻ എക്സ്പ്രസ്
Life

കതിവനൂര്‍ വീരന്റെ കോലമഴിച്ചു, അവസാന തെയ്യം പുര്‍ത്തിയാക്കി നാരായണ പെരുവണ്ണാന്‍ - വിഡിയോ

ഇരിട്ടി അമേരി പള്ളിയറ കാവില്‍ ആയിരുന്നു നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പോരാളിയായ കതിവനൂര്‍ വീരന്റെ തെയ്യക്കോലത്തില്‍ അഞ്ച് പതിറ്റാണ്ടായി നിറഞ്ഞാടി പത്മശ്രീ ഇപി നാരായണ പെരുവണ്ണാന്‍ കോലമഴിച്ചു. ഇരിട്ടി അമേരി പള്ളിയറ കാവില്‍ ആയിരുന്നു നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം.

കളരി ചലനങ്ങള്‍ക്കും മെയ് വഴക്കത്തിനും പേരുകേട്ട കതിവന്നൂര്‍ വീരന്റെ തെയ്യക്കോലത്തില്‍ 71 കാരനായ ഇപി നാരായണ പെരുവണ്ണാന്‍ അവസാന രാത്രിയിലും നിറഞ്ഞാടി. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ വരെയായിരുന്നു കതിവന്നൂര്‍ വീരനായുള്ള നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം.

21ാം വയസില്‍ കതിവനൂര്‍ വീരന്റെ വേഷം കെട്ടിയാടാന്‍ ആരംഭിച്ച നാരായണ പെരുവണ്ണാന്‍ പ്രിയപ്പെട്ടവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമേരി പള്ളിയറക്കാവില്‍ അവസാനമായി ഒരിക്കല്‍ കൂടി കതിവനൂര്‍ വീരന്റെ കോലമണിയാന്‍ തീരുമാനിച്ചത്. 'അടുത്ത തലമുറയിലേക്ക് ഈ മഹത്തായ പാരമ്പര്യം കൈമാറി, വഴി മാറാനുള്ള സമയമായി'- എന്നായിരുന്നു അവസാന തെയ്യത്തിന് മുന്നോടിയായി നാരായണ പെരുവണ്ണാന്‍ ദി ന്യൂ ഇന്ത്യന്‍ എക്പ്രസിനോട് പ്രതികരിച്ചത്.

കതിവനൂർ വീരന്റെ വേഷത്തിൽ നാരായണ പെരുവണ്ണാൻ

പതിറ്റാണ്ടുകള്‍ നീണ്ട തെയ്യാട്ടജീവിതത്തിന് അംഗീകാരമായി രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് നാരായണ പെരുവണ്ണാന്‍. മുച്ചിലോട്ട് ഭഗവതി, പുതിയഭഗവതി, നെടുബാലിയന്‍ ദൈവം, തായ്പരദേവത തുടങ്ങി ഒട്ടേറെ തെയ്യങ്ങള്‍ കെട്ടിയാടിയ പ്രശസ്തിയും ഇദ്ദേഹത്തിനുണ്ട്. ജയരാജിന്റെ 'കളിയാട്ടം' സിനിമയിലും നാരായണ പെരുവണ്ണാന്‍ ഭാഗമായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT