AI image 
Life

വീട് വയ്ക്കാന്‍ പോകുകയാണോ? ഭൂമി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അറിയേണ്ടതെല്ലാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

സ്വന്തമായി ഭൂമി, ഒരു വീട് ഇതെല്ലാം ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഭൂമി വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ചിലര്‍ ഇതൊന്നും ശ്രദ്ധിക്കാതെ അബദ്ധത്തില്‍ ചെന്നുചാടുന്നു. ഭൂമി വാങ്ങുമ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ഇനി പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക.

ആധാരത്തിലെ വിവരങ്ങള്‍ ശ്രദ്ധിക്കാം

  • ഭൂമിയുടെ അവകാശം ഉടമയ്ക്കുമാത്രമാണെന്ന് ഉറപ്പാക്കുകയെന്നതാണ് ആദ്യത്തേത്. വസ്തുവിന്റെ ആധാരം, മുന്നാധാരം തുടങ്ങി 30 വര്‍ഷമായി ഉടമസ്ഥാവകാശം കാണിക്കുന്ന രേഖകള്‍ നിര്‍ബന്ധമായി പരിശോധിക്കണം.

  • 30 വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കറ്റും ഉറപ്പാക്കുക. ഈ വസ്തുവില്‍ മറ്റേതെങ്കിലും അവകാശികളോ ബാങ്ക് ജപ്തിയോ ബാധ്യതകളോ ഉണ്ടോയെന്നും അതു നിലനില്‍ക്കുന്നുണ്ടോ എന്നും പരിശോധിക്കുക. എല്ലാ രേഖകളുടെയും ഒറിജിനല്‍ തന്നെ പരിശോധിക്കുക. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുണ്ടെന്നും ഉറപ്പാക്കുക.

  • വഴി ആധാരത്തിലുണ്ടോ?

  • വഴി ആധാരത്തില്‍ കാണിച്ചിട്ടില്ലെങ്കില്‍ ആ ഭൂമി വാങ്ങാതിരിക്കുന്നതാണ് ഉത്തമം. പൂര്‍വിക സ്വത്തായി കൈമാറിക്കിട്ടിയ വസ്തുവില്‍, ആധാരത്തില്‍ വഴി കാണിക്കാന്‍ മറന്നുപോയ അവസ്ഥ ഉണ്ടായാല്‍, ആ വസ്തുവിലേക്കെത്താന്‍ ഉപയോഗിക്കുന്ന നടപ്പാതയില്‍ ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും.

  • വീടു നിര്‍മിക്കാനായി വസ്തു വാങ്ങുമ്പോള്‍ ഭൂമിയുടെ തരം അഥവാ സ്വഭാവം പുരയിടം ആണെന്ന് ഉറപ്പുവരുത്തുക. വസ്തുവിന്റെ കരം അടച്ച രസീതില്‍ ഇതു കൃത്യമായി രേഖപ്പെടുത്തിയിരിക്കും. വസ്തുവിനെ പുരയിടം, നിലം, തണ്ണീര്‍ത്തടം എന്നിങ്ങനെ തരംതരിച്ചിട്ടുണ്ട്. വീടു വയ്ക്കാനായി ഉദ്ദേശിച്ചിരിക്കുന്ന സ്ഥലം പുരയിടമായിട്ടല്ല കരം അടച്ചിരിക്കുന്നതെങ്കില്‍ വീടു വയ്ക്കാന്‍ നിര്‍മാണ അനുമതി ലഭിക്കുകയില്ല. തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള തടസ്സങ്ങള്‍ നേരിടേണ്ടി വരും.

  • ഭൂമിയുടെ ഘടന

    വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഘടന എങ്ങനെയാണെന്നുള്ളത് പ്രധാനമാണ്. അതായത് പ്ലോട്ട് നിരപ്പായ സ്ഥലമാണോ, അതോ ഉയര്‍ന്നുനില്‍ക്കുന്ന സ്ഥലമാണോ, അതുമല്ലെങ്കില്‍ താഴ്ചയിലിരിക്കുന്ന സ്ഥലമാണോ എന്നുള്ളത് വളരെ പ്രധാനമാണ്. നിരപ്പായ സ്ഥലം വീടിന് നല്ലതും അനുയോജ്യവും ആണ്. എന്നാല്‍ റോഡിന്റെ ലെവലില്‍നിന്നും അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്ന പ്ലോട്ടില്‍ പണിയുന്ന വീടുകള്‍ക്ക് കാഴ്ചയില്‍ ഭംഗിയും എടുപ്പും കൂടുതലായിരിക്കും. അതേസമയം താഴ്ന്നു കിടക്കുന്ന ഭൂമിയില്‍ പണിയുന്ന വീടുകള്‍ക്ക് മിക്കപ്പോഴും വിപരീത ഫലമാണ് ഉണ്ടാവുക. ഒരുപാട് കുത്തനെയുള്ള പ്ലോട്ടും ഏറെ താഴ്ചയിലുള്ള പ്ലോട്ടും വീടിന്റെ നിര്‍മ്മാണ ചെലവ് കൂട്ടും.

  • വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഭൂമി ചെറിയ പ്ലോട്ട് ആണെങ്കില്‍ അതിനുചുറ്റും ഒന്നിലധികം വഴികള്‍ വരുന്നത് നല്ലതല്ല. കാരണം ഇതാണ്, വാങ്ങുന്നത് ഒരു 5 സെന്റിന്റെ പ്ലോട്ട് ആണെങ്കില്‍ അതിനു ചുറ്റും രണ്ടു വശത്തും വഴി ഉണ്ടെങ്കില്‍, വഴികള്‍ ഉള്ള രണ്ടു വശത്തു നിന്നും മൂന്നു മീറ്റര്‍ വീതം സ്ഥലം വിട്ടതിനുശേഷം മാത്രമേ വീടിന്റെ തറ നിര്‍മിക്കാന്‍ നിയമപ്രകാരം കഴിയു. ഇത് വീടിന്റെ നിര്‍മ്മാണ ഏരിയയെ ചുരുക്കും. മറ്റൊരു കാര്യം പ്ലോട്ടിലേക്ക് വാഹനങ്ങള്‍ കയറി വരാനുള്ള വഴി ആവശ്യത്തിന് ഉണ്ട് എന്ന് രേഖകളില്‍ അടക്കം ഉറപ്പാക്കണം.

  • മെയിന്‍ റോഡിനോട് ചേര്‍ന്ന് വീട് പണിയുന്നത് നമ്മുടെ പോക്ക് വരവിനുള്ള സൗകര്യങ്ങള്‍ കൂട്ടുമ്പോള്‍ ചില പ്രശ്‌നങ്ങളുമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ വീട് നിര്‍മ്മിച്ചാല്‍ വാഹനങ്ങള്‍ മൂലം ഉണ്ടാകുന്ന പൊടിയും പുകയും അടക്കമുള്ള അന്തരീക്ഷ മലിനീകരണമാണ്. വീടും അകത്തെ മുറികളും വരെ എപ്പോഴും പൊടി നിറഞ്ഞതായിരിക്കും. ഭാവിയില്‍ വീട്ടിലുള്ളവര്‍ക്ക് ആസ്മ,അലര്‍ജി അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകാം. കൂടാതെ വീട് പെട്ടെന്ന് മുഷിയുകയും പെയിന്റിങ് അടക്കമുള്ള മെയിന്റനന്‍സുകള്‍ ഇടയ്ക്കിടെ ചെയ്തുകൊണ്ടിരിക്കുകയും വേണം. കൂടാതെ പ്രധാന റോഡുകള്‍ ആവുമ്പോള്‍ ഭാവിയിലുള്ള റോഡ് വികസനം അടക്കം നമ്മള്‍ മുന്നില്‍ കാണേണ്ടതാണ്. ആ സമയത്ത് ചിലപ്പോള്‍ വീടും സ്ഥലവും വരെ നഷ്ടപ്പെടാം.

  • വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്ലോട്ട് പാടം /വയല്‍ നികത്തിയതോ, ചതുപ്പ്, വെള്ളക്കെട്ട് സ്വഭാവമുള്ളതോ ആണെങ്കില്‍ ആദ്യമേ ഓര്‍ത്തുവയ്ക്കുക നിര്‍മ്മാണ ചെലവ് സാധാരണ വീടിനേക്കാള്‍ കൂടും. ചതുരം, ദീര്‍ഘചതുരം എന്നീ ആകൃതിയിലുള്ള പ്ലോട്ടുകളാണ് മിക്കവരും വാങ്ങാന്‍ മുന്‍ഗണന നല്‍കുക. ഇത് വീടിനു നല്ലതുമാണ്. എന്നാല്‍ ഇതിന് മറുവശം കൂടിയുണ്ട്. കൃത്യമായ ആകൃതിയില്ലാത്ത, ഷേപ്പ് ലെസ്സ് ആയിട്ടുള്ള പ്ലോട്ടുകളും ചിലര്‍ വളരെ ബുദ്ധിപൂര്‍വ്വം വാങ്ങാറുണ്ട്.

  • പ്ലോട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാണോ? ഇല്ലെങ്കില്‍ പ്ലോട്ടിലേക്ക് വൈദ്യുതി എത്തിക്കണമെങ്കില്‍ എത്ര ദൂരം ലൈന്‍ വലിക്കേണ്ടി വരാം? പ്ലോട്ടില്‍ കിണര്‍ കുത്തിയാല്‍ ശുദ്ധജലം ലഭിക്കാനുള്ള സാധ്യതയുണ്ടോ? ഇനി അതല്ല പൈപ്പ് ലൈന്‍ ജലം എത്തിക്കണമെങ്കില്‍ അതിന് എത്ര ദൂരം ലൈന്‍ വലിക്കേണ്ടി വരാം? ഈ ചോദ്യങ്ങള്‍ വളരെ പ്രധാനമാണ്.

  • കുടുംബമായി താമസിക്കുമ്പോള്‍, ദൈനംദിന ജീവിതത്തില്‍ വീട് എവിടെ സ്ഥിതി ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. വീട്ടില്‍ നിന്ന് പ്രധാന റോഡിലേക്ക്/ ബസ് സ്റ്റോപ്പിലേക്ക് ഉള്ള ദൂരം, നമ്മുടെ ജോലി സ്ഥലത്തേക്കുള്ള ദൂരം, സ്‌കൂള്‍, കോളജ്, ആശുപത്രി, ആരാധനാലയങ്ങള്‍ എന്നിവയുടെ ദൂരം, നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകുന്ന കടകള്‍, തൊട്ടടുത്ത ടൗണ്‍ എന്നിവിടങ്ങളിലേക്കുള്ള ദൂരം എന്നിവ സ്ഥലം മേടിക്കുന്നതിന് മുമ്പ് മനസ്സിലാക്കിയിരിക്കണം.

planning to build a house? Things to keep in mind when buying land

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല

'റെക്കോർഡിനൊപ്പം കോടികളും'; വൈഭവ് സൂര്യവംശിയുടെ ഈ സീസണിലെ പ്രതിഫലം?

അവധിക്കാലം ആഘോഷിച്ച് മടങ്ങിട്ട് ഒരു വര്‍ഷം; ഇന്ത്യക്കാരിക്ക് 1.5 ലക്ഷം രൂപ പിഴയിട്ട് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍

എനിക്ക് ഒരു സങ്കടമുണ്ട്, മഴ പെയ്യുന്നില്ല, രണ്ടു മൂന്ന് കുഴപ്പമൊക്കെ കാണിച്ചു; പഠനക്കാലത്ത് അച്ഛന്‍ രണ്ടുതവണ മാത്രമാണ് സ്‌കൂളില്‍ വന്നത്'

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ? എങ്ങനെ സുരക്ഷിതമാക്കാം, ഇക്കാര്യങ്ങള്‍ അറിയാം

SCROLL FOR NEXT