Life

തല മുതൽ കാൽപാദം വരെ ടാറ്റൂവിൽ കുളിച്ച് ജൂലിയ, ചെലവിട്ട് 19 ലക്ഷം രൂപ 

വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സ്വകാര്യഭാഗത്തും ജൂലിയ ടാറ്റൂ ചെയ്യിച്ചു

സമകാലിക മലയാളം ഡെസ്ക്

32കാരിയായ ജൂലിയ നൂനോയെ കണ്ടാൽ വീണ്ടുമൊന്ന് നോക്കാതെ കണ്ണെടുക്കുന്നവർ ചുരുക്കമായിരിക്കും. ശരീരമാസകലം ടാറ്റുവിൽ കുളിച്ചിരിക്കുകയാണ് ഈ യുവതി. നെഞ്ചിൽ ചെമ്പരത്തിപൂക്കൾ വരച്ച് തുടങ്ങിയ ടാറ്റൂ ഭ്രമം ഇപ്പോൾ നിർത്താനാകുന്നില്ലെന്നാണ് ജൂലിയ പറയുന്നത്. 

കാലിഫോർണിയ സ്വദേശിനിയായ ജൂലിയ 18–ാം വയസ്സിലാണ് ആദ്യമായി ടാറ്റൂ ചെയ്തത്. അതേസമയം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇവർ ടാറ്റു ചെയ്യുന്നതിനായി മാറ്റിവച്ചതാകട്ടെ 234 മണിക്കൂറോളമാണ്. രണ്ട് ആഴ്ചയിൽ മൂന്ന് മണിക്കൂറെങ്കിലും ടാറ്റൂ പാർലറിൽ ചിലവിടുന്നതാണ് ഈ മാന്ന് വർഷമായുള്ള പതിവ്.‌ 19 ലക്ഷം രൂപയോളം ഇതിനായി ചിലവിട്ടിട്ടുമുണ്ട്. 

മുമ്പൊക്കെ ടാറ്റൂ ചെയ്യാനായി തലമുടി വടിക്കില്ലെന്ന് പറയുമായിരുന്നെങ്കിലും ശരീരത്തിൽ മറ്റൊരിടത്തും സ്ഥലമില്ലാതായപ്പോൾ അതും ചെയ്യുകയായിരുന്നെന്ന് ജൂലിയ പറയുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സ്വകാര്യഭാഗത്തും ജൂലിയ ടാറ്റൂ ചെയ്യിച്ചു. തുടക്കത്തിൽ ഇത്രയധികം ടാറ്റൂ ചെയ്യണമെന്ന് കരുതിയില്ലെന്നും ഇപ്പോൾ ഇഷ്ടത്തിനനുസരിച്ച് നീങ്ങുകയാണെന്നുമാണ് ഇവർ പറയുന്നത്. മുഖത്തെ ചില ഭാഗങ്ങളിലാണ് ഇപ്പോൾ ടാറ്റൂ ഇല്ലാത്തത്. എന്നാൽ കുറച്ചു നാളുകൾക്കുള്ളിൽ ആ ഭാഗങ്ങളും ടാറ്റൂ നിറയുമെന്ന് ജൂലിയ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

വരുണിന്റെ ബോഡി കിട്ടിയാലും എന്റെ കണ്ണട കിട്ടില്ല; അതോടെ തപ്പല്‍ നിര്‍ത്തി; നവ്യയുടെ സെല്‍ഫ് ട്രോള്‍

'എല്ലായ്പ്പോഴും വീണു, ഹൃദയത്തിനു മുറിവേറ്റു'... കെട്ടിപ്പി‌ടിച്ച് പൊട്ടിക്കരഞ്ഞ് ഹർമൻപ്രീതും സ്മൃതി മന്ധാനയും (വിഡിയോ)

ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികം

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

SCROLL FOR NEXT