മാനറ്റിയുടെ ശരീരത്തിൽ ട്രംപ് എന്നെഴുതിയ നിലയിൽ/ ട്വിറ്റർ 
Life

കടൽ ജീവിയുടെ ശരീരത്തിൽ ട്രംപിന്റെ പേര് പച്ച കുത്തി; മിണ്ടാപ്രാണിയോട് കൊടും ക്രൂരത; ആളെ കണ്ടെത്തിയാൽ പ്രതിഫലം 3,668,968 രൂപ (വീഡിയോ)

കടൽ ജീവിയുടെ ശരീരത്തിൽ ട്രംപിന്റെ പേര് പച്ച കുത്തി; മിണ്ടാപ്രാണിയോട് കൊടും ക്രൂരത; ആളെ കണ്ടെത്തിയാൽ പ്രതിഫലം 3,668,968 രൂപ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: കടൽ ജീവിയുടെ ശരീരത്തിൽ അമേരിക്കൻ പ്രസിഡന്റ്
ഡോണൾഡ് ട്രംപിന്റെ പേര് പച്ച കുത്തിയ നിലയിൽ! കടൽ സസ്തനിയായ മാനറ്റിയുടെ ശരീരത്തിലാണ് ട്രംപിന്റെ പേരെഴുതിയുള്ള ക്രൂരത. മിണ്ടാപ്രാണിയോട് ഇത്തരത്തിൽ ക്രൂരത കാട്ടിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ വനം വകുപ്പ്. 

ഫ്ലോറിഡയിലെ ഹോമോസാസ നദിയിൽ കണ്ടെത്തിയ മാനറ്റിയുടെ ശരീരത്തിലാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്. ഇവയുടെ തൊലിപ്പുറത്ത് വളരുന്ന ഒരുതരം പായലിലാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്. അമേരിക്കയിലെ സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് മാനറ്റി. സാധു മൃഗമായ ഇവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതു ചെയ്ത വ്യക്തിയെ കണ്ടെത്തുന്നവർക്ക് 5000 യുഎസ് ഡോളർ (3,668,968 രൂപ) ആണ് പ്രതിഫലം നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപും അനുയായികളും വൻ വിവാദത്തിൽ ഉൾപ്പെട്ടിരിക്കുന്നതിനിടെയാണ് മറ്റൊരു വിവാദം കൂടി ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം