ഊഴം കാത്ത് കുട്ടിക്കുരങ്ങന്മാർ/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട് 
Life

പ്രളയത്തെ അതിജീവിച്ചു, പാലിനായി ഊഴം കാത്ത് കുട്ടിക്കുരങ്ങന്മാർ; കണ്ണു നനയിപ്പിക്കുന്ന വിഡിയോ

കുട്ടിക്കുരങ്ങന്മാരുടെ ആത്മസംയമവും പരസ്പരസ്‌നേഹവും സോഷ്യൽമീഡിയയിൽ വൈറൽ

സമകാലിക മലയാളം ഡെസ്ക്

നുഷ്യരുടെ സ്വഭാവത്തോട് വളരെ അടുത്തു നില്‍ക്കുന്ന ഒരു ജീവിയാണ് കുരുങ്ങുകള്‍. മനുഷ്യരെ പോലെ നിഷ്‌കളങ്കവും കുസൃതി നിറഞ്ഞുമായ കുട്ടിക്കുരങ്ങന്മാരുടെ പല വിഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാകറുണ്ട്. അത്തരത്തില്‍ വളരെ ഹൃദയസ്പര്‍ശിയായ ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്തിന്റെ മനം കവരുന്നത്. 

വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ രണ്ടു കുട്ടിക്കുരങ്ങന്മാരുടെ ആത്മസംയമവും പരസ്പരസ്‌നേഹവുമാണ് വിഡിയോയില്‍. വെള്ളത്തില്‍ നനഞ്ഞൊട്ടി വിറച്ചിരിക്കുന്ന കുട്ടിക്കുറങ്ങന്മാര്‍ക്ക് പാല്‍കുപ്പി തുറന്ന് കൊടുമ്പോള്‍ വളരെ ആത്മസംയമനത്തോടെയാണ് കുരങ്ങന്മാര്‍ അതു വാങ്ങി കുടിക്കുന്നത്. അപാര വിശപ്പും ദാഹവും ഉണ്ടെങ്കിലും തന്റെ അവസരത്തിനായി ക്ഷമയോടെ രണ്ടാമത്തെ കുരങ്ങന്‍ കാത്തിരിക്കുന്നു. കുടിച്ച ശേഷം  കെട്ടിപ്പിടിച്ച് പരസ്പരം ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. 

ഫിജന്‍ എന്ന എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റു ചെയ്തത്. എത്ര വിവേകത്തോടെയാണ് ഈ കുരങ്ങന്മാര്‍ പെരുമാറുന്നത്. മനുഷ്യര്‍ ഇത് കണ്ട് പഠിക്കണമെന്നും ഒരാള്‍ കമന്റു ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT