vastu  ai image
Life

സമ്പന്നന്‍ ആവുന്നതിലും കടക്കാരന്‍ ആവുന്നതിലും ഈ ദിക്കിനുണ്ട് പ്രാധാന്യം

ഡോ. നിശാന്ത് തോപ്പിൽ

രു വിദഗ്ധനായ ആര്‍ക്കിടെക്ട് പൂര്‍ണ്ണമായും സ്ഥലം ഉപയോഗിച്ച് മനോഹരമായ ഒരു കെട്ടിടം പണിയുമ്പോള്‍ ഒരു വാസ്തുശാസ്ത്രജ്ഞന്റെ ധര്‍മ്മം ആ മനോഹരമായ കെട്ടിടത്തെ, ജീവിതത്തിലുള്ള എല്ലാ ആഗ്രഹങ്ങളെയും പൂര്‍ത്തീകരിക്കാനായി എന്നും നിലനില്‍ക്കുന്ന ഭാഗ്യ ഉറവിടമാക്കി മാറ്റുക എന്നുള്ളതാണ്. ജീവിതത്തില്‍ എന്താണ് വേണ്ടത് എന്ന് ചോദിച്ചാല്‍ അവസാനത്തെ ഉത്തരം 'മോക്ഷം' എന്നാണ്.

'മോക്ഷം' എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? യഥാര്‍ത്ഥ അര്‍ത്ഥം 'മോഹ ക്ഷയം' എന്നാണ്. ഒരു ഗൃഹസ്ഥനെ സംബന്ധിച്ചിടത്തോളം മോഹങ്ങളെ ക്ഷയിപ്പിക്കാനുള്ള മാര്‍ഗ്ഗം എന്ന് പറയുന്നത് നാല് പുരുഷാര്‍ത്ഥങ്ങളിലൂടെ കടന്നുപോവുക എന്നതാണ്. പുരുഷാര്‍ത്ഥ പൂര്‍ത്തീകരണത്തിനായി ഒരിക്കലും വറ്റാത്ത ഉറവയാണ് വീടും ജോലിസ്ഥലവും. ഓരോ പ്രായത്തിലും ഓരോ ആവശ്യങ്ങളാണ് നമുക്കുള്ളത്. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തില്‍ ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം തുടങ്ങി വ്യത്യസ്ത പ്രായത്തില്‍ വീടിന്റെ വ്യത്യസ്ത കോണുകള്‍ക്കാണ് പ്രാധാന്യം.

1 ബാല്യം - ധര്‍മ്മം

വിദ്യാഭ്യാസത്തിനും സ്വന്തമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കാനും ഉള്ള കാലഘട്ടമാണ് ഇത്. വീടിന്റെ വടക്ക് കിഴക്ക് ഉപയോഗപ്പെടുത്തേണ്ട കാലമാണിത്. പഠനം, പൂജ, യോഗ, മെഡിറ്റേഷന്‍ തുടങ്ങി സ്വധര്‍മം മനസ്സിലാക്കുവാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വടക്ക് കിഴക്ക് നല്ലതാണ്

2 കൗമാരം - അര്‍ത്ഥം

സ്വധര്‍മ്മത്തെ ധനമാക്കി മാറ്റാനുള്ള കാലമാണിത്. ജീവിതത്തില്‍ വഴിത്തിരിവായ ഈ കാലഘട്ടത്തിലാണ് ജോലി കണ്ടെത്തുക, ധന ആഗമ മാര്‍ഗ്ഗം തെളിയിക്കുക എന്നത്. വാസ്തു ശാസ്ത്രത്തില്‍ തികച്ചും വടക്കു ദിശയുമായി ബന്ധപ്പെട്ട പ്രക്രിയയാണിത്. 'കുബേരന്‍' എന്നാല്‍ ഒരാളല്ല മറിച്ച്, സ്വധര്‍മ്മത്തെ കര്‍മ്മശേഷിയിലൂടെ ധനമാക്കി വാങ്ങി എടുക്കാനുള്ള കഴിവുണ്ടാക്കുന്ന ഊര്‍ജ്ജമാണ്. നിങ്ങളുടെ വീടിന്റെയും ജോലിസ്ഥലത്തിന്റെയും വടക്ക് ഭാഗത്തിന്റെ കിടപ്പ് അനുസരിച്ചാണ് ഒരാള്‍ വിജയം കൈവരികുന്നത്. തെക്ക് കിഴക്ക് ധനത്തിന് പ്രാധാന്യം നല്‍കുന്ന മറ്റൊരു ദിക്കാണ്. ഒരാള്‍ കടക്കാരന്‍ ആകുന്നതും സമ്പന്നനാകുന്നതും തെക്ക് കിഴക്കിലെ അഗ്‌നിക്കനുസരിച്ചാണ്.

3 യൗവനം - കാമം

സ്വധര്‍മ്മത്തിലൂടെ നേടിയെടുക്കുന്ന ധനം ഉപയോഗിച്ച് സ്വന്തം ആഗ്രഹങ്ങളെ സഫലമാക്കുന്നതിനെയാണ് 'കാമം' എന്ന് പറയുന്നത്. ഇത് പൂര്‍ണ്ണമായും ബന്ധപ്പെട്ടിരിക്കുന്നത് നമ്മുടെ കേരളീയര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കന്നിമൂലയുമായാണ്. ധന സമ്പാദനം, വിവാഹം, കുട്ടികള്‍ ഉണ്ടാകുന്നത്, വാഹനം സ്വന്തമാക്കുക തുടങ്ങി എല്ലാ ആഗ്രഹ പൂര്‍ത്തീകരണങ്ങളും പൂര്‍ണ്ണമായും സാധിക്കുന്നത് ഭൂമി തത്വത്തിന്റെ ഒരേയൊരു സ്ഥാനമായ തെക്ക് പടിഞ്ഞാറ് മൂലയുടെ ശക്തിക്ക് അനുസരിച്ചാണ്. അതിനാല്‍ തന്നെ ദിശകളില്‍ ഏറ്റവും പ്രാധാന്യം തെക്കുപടിഞ്ഞാറ് മുലയ്ക്കാണ്.

4 വാര്‍ദ്ധക്യം - മോക്ഷം

സംതൃപ്തിയാണ് മോക്ഷത്തിന് ആധാരം. സ്വധര്‍മ്മ പ്രകാരം കര്‍മ്മം ചെയ്യുമ്പോള്‍ അര്‍ത്ഥം കൈവരുന്നു. ഈ അര്‍ത്ഥം ഉപയോഗിച്ച് കാമ പൂര്‍ത്തികരണം നടക്കുമ്പോള്‍ മോഹക്ഷയം സംഭവിക്കുന്നു ഇത് ഒരാളെ സംതൃപ്തിയിലേക്ക് ഉയര്‍ത്തുന്നു. അയാള്‍ പ്രപഞ്ചവുമായി ഒന്നായി ചേരുന്നു. നിങ്ങളുടെ ഭവനത്തിന്റെ എല്ലാ മൂലകളും സമീകൃതമാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നിങ്ങള്‍ക്ക് ബോധമുണ്ടെങ്കിലേ നിങ്ങള്‍ ഉള്ളൂ. നിദ്രയുടെ അഗാധതയില്‍ നിങ്ങളില്ല. നിങ്ങള്‍ വെറും പഞ്ചഭൂത നിര്‍മിതമായ ശരീരം മാത്രമാണ്. ഇത് നിങ്ങളുടെ ചുറ്റുപാടുമുള്ള പഞ്ചഭൂത നിര്‍മ്മിതമായ ഭവനത്തെ അനുസരിച്ചിരിക്കും. എല്ലാ ആഗ്രഹ പൂര്‍ത്തീകരണങ്ങള്‍ക്കും ആരോഗ്യത്തിനും മനസ്സമാധാനത്തിനും സമൃദ്ധിക്കും മൂല കാരണം നിങ്ങളുടെ ഭവനമാണ്. വാസ്തു ശാസ്ത്രം vastu sastra ഇതെല്ലാം തരുന്ന ഊര്‍ജ്ജമണ്ഡലത്തെ ദേവത എന്ന് വിളിക്കുന്നു. 'ജോ ദേതാഹൈ വഹി ഹൈ ദേവത'. ആരാണോ തരുന്നത് അതാണ് ദേവത. എല്ലാ ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണം നടത്തുന്ന ഏറ്റവും വലിയ യന്ത്രമാണ് നിങ്ങളുടെ ഭവനവും ജോലി സ്ഥലവും. വാസ്തു ശാസ്ത്രം ഉപയോഗിച്ചാല്‍ നിങ്ങളുടെ ഭവനം ക്ഷയത്തില്‍ നിന്നും ഉത്രാടനം ചെയ്യുന്ന ക്ഷേത്രമായി മാറും.

ഡോ. നിശാന്ത് തോപ്പില്‍, വാസ്തു കണ്‍സല്‍ട്ടന്റ് Ph: 9744830888, 8547969788

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT