ശിവരാമൻ പൂക്കൾകൊണ്ട് അബ്ദുൾ കലാമിന്റെ പ്രതിമ അലങ്കരിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട് 
Life

'അന്നു കണ്ടപ്പോള്‍ എന്റെ പോക്കറ്റില്‍ 500 രൂപ വച്ചുതന്നു', ഇത് അബ്ദുള്‍ കലാമിനോടുള്ള ശിവദാസന്റെ നന്ദി; വിഡിയോ വൈറല്‍

എല്ലാ ദിവസവും പൂക്കള്‍ കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയിട്ടുണ്ടാവും മറൈന്‍ ഡ്രൈവിലെ അബ്ദുള്‍ കലാമിന്റെ പ്രതിമ

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ജനത ഒന്നടങ്കം ഒരേ വികാരത്തോടെ ആരാധിക്കുന്ന വ്യക്തിയാണ് മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍കലാം. സാധാരണക്കാരോടുള്ള അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന പെരുമാറ്റം പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. നിരവധി സ്ഥലങ്ങളില്‍ അബ്ദുള്‍ കലാമിന്റെ ഓര്‍മക്കായി പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ പ്രതിമയ്ക്ക് മാത്രം പ്രത്യേകതയുണ്ട്. എല്ലാ ദിവസവും പൂക്കള്‍ കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയിട്ടുണ്ടാവും ഇവിടം.

കോര്‍പ്പറേഷന്റെ നേതൃത്വത്തിലോ ഏതെങ്കിലും സംഘടനകളോ അല്ല ഇത് ചെയ്യുന്നത്. തെരുവില്‍ കഴിയുന്ന ശിവദാസന്‍ എന്ന വ്യക്തിയാണ് ഇതിന് പിന്നില്‍. പണ്ട് അബ്ദുള്‍ കലാമിനെ നേരിട്ടു കണ്ടപ്പോള്‍ അദ്ദേഹം ചെയ്തു തന്ന സഹായത്തില്‍ മനം നിറഞ്ഞാണ് ശിവദാസന്‍ ഒരു പ്രാര്‍ത്ഥന പോലെ മുടക്കം വരുത്താതെ പ്രതിമ അലങ്കരിക്കുന്നത്. 

മറൈന്‍ ഡ്രൈവില്‍ നടക്കാനിറങ്ങിയ ആര്‍ജെ ആദര്‍ശാണ് വിഡിയോ പങ്കുവെച്ചത്. ശിവദാസന് വീട് ഇല്ല. മറൈന്‍ ഡ്രൈവില്‍ തന്നെയാണ് രാത്രി ഉറങ്ങുന്നത്. അദ്ദേഹമാണ് എല്ലാ ദിവസവും രാവിലെ പോയി എവിടെനിന്നെങ്കിലും പൂക്കളൊക്കെ പൊട്ടിച്ച് മനോഹരമായി പ്രതിമ അലങ്കരിക്കും. മഴയായാലും വെയിലായാലും കാറ്റായാലും ഇത് മുടക്കം വരുത്താറില്ല എന്നാണ് അദ്ദേഹം പറയുന്നത്. 

2015ല്‍ ഇവിടെ വന്നതാണ്. അന്നു മുതല്‍ ഞാനിത് ചെയ്യുന്നുണ്ട്. അബ്ദുള്‍ കലാം സാറിനെ ഞാന്‍ രണ്ട് പ്രാവശ്യമാണ് നേരിട്ട് കണ്ടിട്ടുള്ളത്. ആശ്രമം മൈതാനത്ത് വച്ച് കൊല്ലത്തുവെച്ചും തിരുവനന്തപുരം സ്റ്റേഡിയല്‍ വച്ചുമാണ് കണ്ടിട്ടുള്ളത്. സ്റ്റേഡിയത്തില്‍ വച്ചു കണ്ടപ്പോള്‍ സാറ് 500 രൂപ എന്റെ പോക്കറ്റില്‍വച്ചു തന്നിട്ട് പറഞ്ഞും വണ്ടിക്കൂലിക്ക് എടുത്തോളാന്‍. ആ ഒരു നന്ദി ഞാന്‍ കാണിക്കുന്നതാണ്. - ശിവദാസന്റെ വാക്കുകള്‍ ഇങ്ങനെ. 

സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ് ശിവദാസന്റെ വിഡിയോ. ശിവദാസന്റെ പ്രവൃത്തിയെ പ്രശംസിച്ച് സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. നടന്‍ ജയറാം ഉള്‍പ്പടെ നിരവധി പേരാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT