പണ്ട് മുതലേ ഗണിതം ആൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതാണെന്നാണ് സമൂഹം പറഞ്ഞു പഠിപ്പിക്കുന്നത്. കൂടുതൽ വെല്ലുവിളി നിറഞ്ഞ കണക്കുകൾ പരിഹരിക്കുന്നത് എപ്പോഴും ആൺകുട്ടികളാണ്, പെൺകുട്ടികൾക്ക് കണക്കെന്ന് കേട്ടാലേ പേടിയാണ്. സമൂഹം ഉണ്ടാക്കിവെച്ചിരിക്കുന്ന ഇത്തരം സ്റ്റീരിയോടൈപ്പിങ് ആണ് ഗണിതശാസ്ത്രത്തിലെ ആൺകോയ്മയ്ക്ക് പിന്നിലെന്ന് സിഡ്നി സർവകലാശാല ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
ഗണിതശേഷിയിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സ്ഥിതിവിവരക്കണക്കനുസരിച്ച് കാര്യമായ ജീവശാസ്ത്രപരമായ വ്യത്യാസമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മുൻ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ 2023ലെ ഇൻ്റർനാഷണൽ മാത്തമാറ്റിക്‌സ് ആൻഡ് സയൻസ് സ്റ്റഡിയിലെ ട്രെൻഡ് പരിശോധിച്ചാൽ പെൺകുട്ടികളെക്കാൾ ഗണിതത്തിൽ ആൺകുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി മനസിലാകും. ഗണിതവുമായി ബന്ധപ്പെട്ട ഏതൊരു കോഴ്സ് പരിശോധിച്ചാലും ആൺകുട്ടികളുടെ എണ്ണമാണ് കൂടുതൽ.
സ്റ്റീരിയോടൈപ്പിങ്
ഗണിതത്തിലെ ലിംഗ വ്യത്യാസത്തിൽ സാമൂഹിക ഘടകങ്ങളും വ്യക്തിഗത പ്രചോദനവും പങ്കു വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്റ്റീരിയോടൈപ്പിങ് ആണ് ഗണിതത്തിൽ ആൺ-പെൺ വേർവ്യത്യസമുണ്ടാക്കുന്ന ഏറ്റവും പ്രധാന ഘടകം. ഗണിതം ആൺകുട്ടികളുടെ വിഷയമാണെന്ന് വളരെ ചെറുപ്പം മുതൽ തന്നെ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നു.
ഇത്തരം സ്റ്റീരിയോടൈപ്പുകൾ ഗണിതശാസ്ത്രത്തിലുള്ള പെൺകുട്ടികളുടെ പ്രചോദനത്തെയും അവരുടെ സ്വയം-പ്രാപ്‌തിയെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് അവരുടെ പ്രകടനത്തെ ബാധിക്കും. ആത്മവിശ്വാസ കുറവു മൂലം പെൺകുട്ടികൾക്ക് ഗണിത ഉത്കണ്ഠ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു. മറ്റൊരു ഘടകം, ആൺകുട്ടികളെ പോലെ ഗണിതശാസ്ത്രത്തിൽ പെൺകുട്ടികൾ സ്വയം പ്രാവീണ്യമുള്ളവരാകേണ്ടതിന്റെ ആവശ്യമില്ലെന്ന തോന്നലാണ്. ഇത് പെൺകുട്ടികൾക്ക് ഗണിതത്തോടുള്ള താൽപര്യവും ഇടപെടലും കുറയ്ക്കും.
ഗണിത പഠനത്തിൽ ആൺ-പെൺ വ്യത്യാസം കുറയ്ക്കാൻ മൂന്ന് ടെക്നിക്കുകൾ
തുല്യ പരിഗണന
ഗണിതത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യപരിഗണന നല്‍കുന്നത്. അവര്‍ക്കിടയിലെ വിടവ് കുറയക്കാന്‍ സഹായിക്കും. പെൺകുട്ടികളെക്കാൾ കൂടുതൽ വെല്ലുവിളി നിറഞ്ഞ ഗണിതം ആൺകുട്ടികൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രവണതയുണ്ട്. മറിച്ച് പെണ്‍കുട്ടികളില്‍ നിന്ന് കുറവാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഗണിതം ആണ്‍കുട്ടികളുടെതാണെന്ന സ്റ്റീരിയോടൈപ്പ് ഊട്ടിയുറപ്പിക്കുന്നു.
ഇത് ആണ്‍കുട്ടികള്‍ക്ക് ഗണിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും സഹായിക്കും.
ആത്മവിശ്വാസം നല്‍കാം
പെണ്‍കുട്ടികള്‍ ഗണിതശാസ്ത്രത്തില്‍ കുറഞ്ഞ ആത്മവിശ്വാസം കാണിക്കുന്നു. അതിനാല്‍ അവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയും അവരുടെ പുരോഗതിയെ കുറിച്ച് മനസിലാക്കി കൊടുക്കുകയും ചെയ്യുക.
സ്ത്രീ ഗണിത റോൾ മോഡലുകൾ
എഞ്ചിനീയർമാർ, ആക്ച്വറികൾ, രസതന്ത്രജ്ഞർ, സാമ്പത്തിക വിദഗ്ധർ, ഡാറ്റാ സയൻ്റിസ്റ്റുകൾ, ആർക്കിടെക്റ്റുകൾ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ തുടങ്ങിയ ഗണിത-ഇൻ്റൻസീവ് കരിയറുകളിൽ പെൺകുട്ടികൾ ശോഭിക്കുന്നുയെന്ന അറിവ് അവരില്‍ ഗണിതത്തിൻ്റെ പ്രാധാന്യവും മൂല്യവും മനസ്സിലാക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates