ഫ്രിഡ്ജ് ഉണ്ടെങ്കിലും ഇന്നും വീടുകളില്‍ വെള്ളം സൂക്ഷിക്കാന്‍ മണ്‍കൂജകള്‍ ഉപയോഗിക്കുന്നവര്‍ ചുരുക്കമല്ല. മണ്‍കൂജയില്‍ അല്ലെങ്കില്‍ മണ്‍കുടങ്ങളില്‍ വെള്ളം കുടിക്കുന്നതില്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണ് താനും. തണുപ്പാണ് പ്രധാനം, മൺകൂജകളിൽ സൂക്ഷിക്കുന്ന വെള്ളത്തിന് നല്ല തണിപ്പായിരിക്കും. എന്താണ് അതിന് പിന്നിലെ രസഹ്യമെന്ന് അറിയാമോ?
വളരെ ചെറിയ സുഷിരങ്ങളോട് കൂടിയതാണ് മൺകുടങ്ങളുടെ ഭിത്തി. ഈ സുഷിരങ്ങളിലൂടെ വെള്ളം പുറത്തേക്ക് വരും. ഈ വെള്ളം പുറത്തെ അന്തരീക്ഷ ചൂട് വലിച്ചെടുക്കുകയും ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു. ഇതിലൂടെ മൺകുടത്തിലെ വെള്ളത്തിന്റെ താപനില കുറയുകയും അത് തണുക്കുകയും ചെയ്യുന്നു. മൺകുടങ്ങൾക്ക് ആൽക്കലൈൻ സ്വഭാവമുണ്ട്. ഇത് വെള്ളത്തിലെ അസിഡിറ്റി കുറയ്ക്കും. ശരീരത്തിലെ പിഎച്ച് നില ബാലൻസ് ചെയ്യാൻ ഇത് ഉപകരിക്കും.
മൺകുടത്തിൽ വെള്ളം സൂക്ഷിക്കുമ്പോൾ മണ്ണിന്റെ ചില ധാതുക്കൾ വെള്ളത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിന് ഗുണകരമായ പോഷകങ്ങൾ നൽകുന്നു. പ്ലാസ്റ്റിക്ക് അല്ലെങ്കിൽ ലോഹ പാത്രങ്ങളിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ മൺകുടത്തിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇത് ജലത്തിന്റെ സ്വാഭാവിക ഘടന തകരാതെ സൂക്ഷിക്കുകയും അവശ്യ പോഷകങ്ങളും ധാതുക്കളും സംരക്ഷിക്കുകയും ചെയ്യും.
പരിസ്ഥിതിക്ക് ദോഷമില്ല
മണ്ണിൽ നിന്ന് നിർമിക്കുന്നതിനാൽ മൺപാത്രങ്ങൾ പരിസ്ഥിതിക്ക് ദോഷം ചെയ്യില്ല. മാത്രമല്ല, മൺപാത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന കളിമണ്ണിൽ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ നിരവധി ധാതുക്കൾ അടങ്ങിയിട്ടുണ്ട്. മൺകൂജയിൽ വെള്ളം സൂക്ഷിക്കുമ്പോൾ ഈ ധാതുക്കളും വെള്ളത്തിലേക്ക് ലയിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും. മൺകൂജയുടെ സൂക്ഷ്മ സുഷിരങ്ങളുള്ള പ്രതലം വെള്ളത്തിലെ ചില മാലിന്യങ്ങളെയും അഴുക്കുകളെയും ഒരു പരിധി വരെ അരിച്ചെടുക്കാൻ സഹായിക്കുന്നു. അതിനാൽ ഇത് ഒരു പ്രകൃതിദത്ത ഫിൽട്ടറായും പ്രവർത്തിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates