ചിത്രം: ഇൻസ്റ്റ​ഗ്രാം 
Life

കല്യാണത്തിന് പാട്ടും ഡാന്‍സുമല്ല പുഷ്അപ്പ്!; ലെഹങ്കയില്‍ വധുവിന്റെ പ്രകടനം വൈറല്‍, വിഡിയോ 

വിവാഹത്തിനൊരുങ്ങി നില്‍ക്കുമ്പോള്‍ വധു പുഷ്അപ്പ് എടുക്കുന്ന വിഡിയോയാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹദിവസം ടെന്‍ഷനടിക്കാത്ത വധൂവരന്മാര്‍ കുറവായിരിക്കും. അണിഞ്ഞൊരുങ്ങി നില്‍ക്കുമ്പോഴും ഉള്ളില്‍ ടെന്‍ഷനുമായിട്ടായിരിക്കും സ്വപ്‌ന ദിനം പലരും പിന്നിടുന്നത്. എന്നാലിതാ ലെഹങ്ക ചുറ്റി ആഭരണങ്ങളൊക്കെയിട്ട് വിവാഹത്തിനൊരുങ്ങി നില്‍ക്കുമ്പോള്‍ വധു പുഷ്അപ്പ് എടുക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. 

ആനാ അറോറ എന്ന യുവതിയാണ് വിഡിയോയിലെ താരം. ചുവപ്പ് നിറത്തിലെ ലെഹങ്കയില്‍ നെക്ലസും വലിയ കമ്മലും നെറ്റിച്ചുട്ടിയുമടക്കം ആഭരണങ്ങളും അണിഞ്ഞ് നില്‍ക്കെയാണ് ആനാ പുഷ്ആപ്പ് എടുക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ എണ്ണായിരത്തിലധികം ഫോളോവേഴ്‌സുള്ള ആനാ ഫിറ്റ്‌നസ് കോച്ച് ആണ്. സോഷ്യല്‍ മീഡിയയില്‍ വര്‍ക്കൗട്ട് വിഡിയോകള്‍ പങ്കുവയ്ക്കുന്നത് പതിവാണ്. എന്നാല്‍ വിവാഹദിനത്തിലെ സര്‍പ്രൈസ് പോസ്റ്റ് ആണ് ഇക്കൂട്ടത്തില്‍ ഹിറ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

'ഒന്നിച്ച് 51 ഗൃഹപ്രവേശം'; മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ ഞായറാഴ്ച താമസം തുടങ്ങും

Today's Rashi Phalam April 25|പുതിയ തീരുമാനങ്ങൾ എടുക്കാൻ നല്ല സമയം,ആത്മവിശ്വാസം വർധിക്കും

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

SCROLL FOR NEXT