ദയാ ബെന്നും കുഞ്ഞും/ ട്വിറ്റർ 
Life

'അമ്മ പരീക്ഷ എഴുതട്ടെ, കുഞ്ഞ് പൊലീസ് ആന്റിക്കൊപ്പം ഹാപ്പിയാണ്'; വൈറൽ ചിത്രങ്ങൾ

അഹമ്മദാബാദ് പൊലീസിന്റെ ട്വിറ്റർ പേജിലൂടെ ചിത്രങ്ങൾ വൈറൽ

Author : സമകാലിക മലയാളം ഡെസ്ക്

മ്മ പരീക്ഷ എഴുതാൻ കയറിയപ്പോൾ ആറ് മാസം പ്രായമായ കുഞ്ഞിന് കാവലായി വനിത പൊലീസ് കോൺസ്റ്റബിൾ. ദയാ ബെൻ എന്ന വനിതാ കോൺസ്റ്റബിളാണ് കു‍ഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തത്. അഹമ്മദാബാദ് പൊലീസിന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ച പൊലീസ് ഉദ്യോ​ഗസ്ഥയുടെയും കുഞ്ഞിന്റെയും ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ഞായറാഴ്‌ച നടന്ന ​ഗുജറാത്ത് ഹൈക്കോടതി പ്യൂൺ പോസ്റ്റിലേക്ക് നടന്ന എഴുത്തു പരീക്ഷയിൽ പങ്കെടുക്കാനാണ് യുവതി കുഞ്ഞുമായി വന്നത്.

പരീക്ഷ സമയത്ത് കുഞ്ഞിനെ എന്തു ചെയ്യുമെന്ന ആശങ്കയിലിരുന്നപ്പോഴാണ് ദയാ ബെൻ കുഞ്ഞിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു മുന്നോട്ട് വന്നത്. പരീക്ഷ തീരുന്നതു വരെ ആർക്കും ശല്യമുണ്ടാക്കാതെ കുഞ്ഞ് പൊലീസ് ആന്റിക്കൊപ്പം കളിച്ചും ചിരിച്ചും ഹാപ്പി ആയിട്ടിരുന്നു. 

ഡ്യൂട്ടിക്കിടെ കുഞ്ഞിനെ സംരക്ഷിച്ച വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് സോഷ്യൽമീഡിയയിൽ അഭിനന്ദം അറിയിച്ചത്. പേരു പോലെ തന്നെ ദയയുള്ള പെരുമാറ്റമാണ് ഉദ്യോ​ഗസ്ഥയുടെതെന്നായിരുന്നു സോഷ്യൽ ഉയർന്നു വന്ന കമന്റുകൾ. ഇങ്ങനെയുള്ളവരാണ് നാടിന് അഭിമാനമെന്നും ചിലർ കമന്റ് ചെയ്‌തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു