യുവതി ജവാൻ ലുക്കിൽ/ ഇൻസ്റ്റ​ഗ്രാം 
Life

'നിന്റെ വീട്ടുകാരൊക്കെ മരിച്ചോ?'; ട്രെയിനിനുള്ളിൽ ജവാൻ ലുക്കിൽ ആരാധികയുടെ നൃത്തം; കടുത്ത വിമർശനം

സോഷ്യൽമീഡിയയിൽ യുവതിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത് 

സമകാലിക മലയാളം ഡെസ്ക്

ഗോളതലത്തില്‍ 1000 കോടിയും കടന്ന് ബോക്‌സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ് ഷാറൂഖ് ചിത്രം ജവാന്‍. ചിത്രത്തില്‍ മുഖത്തും കൈകളിലും ബാന്‍ഡേജ് ചുറ്റിയുള്ള ഷാറൂഖ് ഖാന്‍ കഥാപാത്രം ആസാദിന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ട്രെന്‍ഡിങ് ആകുന്നത്. 

കഥാപാത്രത്തിന്റെ ലുക്ക് അനുകരിച്ച് നിരവധി ആരാധകരമാണ് സോഷ്യല്‍മീഡിയയില്‍ റീല്‍സുമായി എത്തുന്നത്. അത്തരത്തില്‍ ഒരു കിങ് ഖാന്‍ ആരാധിക ഷാറൂഖിന്റെ ആസാദ് ലുക്ക് അനുകരിച്ച വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. 'ബെഖരാര്‍ കര്‍ക്കെ ഹം യൂന ജായേ' എന്ന ഗാനത്തിന് മെട്രോയ്ക്കുള്ളില്‍ ചുവടുവെക്കുന്ന രംഗമാണ് യുവതി അനുകരിച്ചത്.

ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ ഒന്‍പതു ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മെട്രോ ട്രെയിനിനുള്ളില്‍ ഷാറൂഖ് ഖാന്റെ അതേ ലുക്കിലാണ് യുവതിയുടെ നൃത്തം. എന്നാൽ യുവതിക്ക് നേരെ കടുത്ത വിമർശനമാണ് വിഡിയോയ്‌ക്ക് താഴെ വരുന്നത്. നിന്റെ വീട്ടുകാരൊക്കെ മരിച്ചു പോയോ എന്നായിരുന്നു യുവതിയെ വിമര്‍ശിച്ച് ഒരാള്‍ കമന്റ് ചെയ്തത്. കൊള്ളം, ഇത്തരം വിഡിയോ അപ്‌ലോഡ് ചെയ്യുന്നത് ഇനി ആവർത്തിക്കരുത്, ഭ്രാന്തി, ഭിക്ഷക്കാരി എന്നിങ്ങനെയായിരുന്നു യുവതിക്ക് നേരെ വന്ന കമന്റുകൾ.

ബോഡി ഷേയിമിംങ് നടത്തിയവരുമുണ്ട് കൂട്ടത്തിൽ. അതേസമയം ട്രെയിനിനുള്ളിൽ ഇങ്ങനെ നൃത്തം ചെയ്യണമെങ്കിൽ നല്ല ആത്മവിശ്വാസം വേണമെന്നും അക്കാര്യത്തിൽ യുവതിയെ പ്രശംസിക്കുന്നു എന്നും ഒരാൾ കമന്റു ചെയ്‌തു. നേരത്തെ ചിത്രത്തിലെ ഷാറൂഖ് ഖാൻ ലുക്കിൽ ആരാധകൻ തിയറ്ററിൽ സിനിമ കാണാൻ വന്നത് വൈറലായിരുന്നു. നിരവധി ആളുകളാണ് യുവാവിന് പ്രശംസയുമായി വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

'രക്ഷപ്പെടുത്തണം, എങ്ങനെയെങ്കിലും വന്നേ പറ്റൂ'; അങ്ങനെ മീര ആ സിനിമയില്‍ നായികയായി; സത്യന്‍ അന്തിക്കാട് പറയുന്നു

മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

SCROLL FOR NEXT