Life

അച്ഛനും പുരുഷന്‍ അമ്മയും പുരുഷന്‍ ; അമ്പരപ്പിച്ച് പെന്‍ഗ്വിന്‍ ദമ്പതികള്‍, കൗതുകം മാറാതെ ലോകം ( വീഡിയോ) 

ഓസ്‌ട്രേലിയയിലെ സീ ലൈഫ് സിഡ്‌നി അക്വേറിയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓരോ ദിവസവും ആരംഭിക്കുന്നത് ജനങ്ങളെ വിസ്മയിപ്പിക്കുന്ന വാര്‍ത്തകളുമായാണ്. അക്കൂട്ടത്തില്‍ ഇടംനേടിയിരിക്കുകയാണ് രണ്ട് പെന്‍ഗ്വിനുകള്‍. 

ഉടന്‍ തന്നെ എന്താണ് ഇവയുടെ അത്ഭുത പ്രവൃത്തി എന്ന ചോദ്യം ഉയരാം. ആണ്‍വര്‍ഗത്തില്‍പ്പെട്ട പെന്‍ഗ്വിന്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു എന്നതാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന വാര്‍ത്ത. ഓസ്‌ട്രേലിയയിലെ സീ ലൈഫ് സിഡ്‌നി അക്വേറിയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ജെന്റൂ വിഭാഗത്തില്‍പ്പെട്ട ഈ രണ്ടു പെന്‍ഗ്വിനുകള്‍ അവയുടെ കുഞ്ഞിനെ പരിപാലിക്കുന്നതായി അക്വേറിയം അറിയിച്ചു. ഒക്ടോബര്‍ 19ന് ജനിച്ച കുഞ്ഞിന് 91 ഗ്രാം തൂക്കമുണ്ട്. സ്ഫീന്‍, മാജിക് എന്നതാണ് ഈ രണ്ടു പെന്‍ഗ്വിന്‍ ദമ്പതികളുടെ വിളിപ്പേരുകള്‍.

ഇരുപെന്‍ഗ്വിനുകളും ആടിപാടി നടക്കുന്നതും ഒരുമിച്ച് നീന്തുന്നതും അക്വേറിയം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ക്യൂബേഷനുളള സാഹചര്യം ഒരുക്കുകയായിരുന്നു. ആദ്യം കൂടൊരുക്കി ഇവയുടെ ചലനങ്ങള്‍ നിരീക്ഷിച്ചു. പിന്നിട് ഒരു ഡമ്മി മുട്ട നല്‍കി പരീക്ഷിച്ച ശേഷം യഥാര്‍ത്ഥ മുട്ടയിന്മേല്‍ അടയിരിക്കാന്‍ പെന്‍ഗ്വിന്‍ ദമ്പതികള്‍ക്ക് സൗകര്യം ഒരുക്കുകയായിരുന്നു. പരസ്പരം അടുപ്പമുളള പെന്‍ഗ്വിനുകള്‍ തമ്മിലെ  ഒന്നിക്കുകയുളളുവെന്ന് അക്വേറിയം വ്യക്തമാക്കുന്നു. മറ്റു ജീവിവര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടിയെ പരിപാലിക്കുന്ന കാര്യത്തില്‍ ആണ്‍, പെണ്‍ പെന്‍ഗ്വിനുകള്‍ക്ക് തുല്യ ചുമതലയാണ്. 

പെന്‍ഗ്വിന്‍ വിഭാഗത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പ്രണയിക്കുന്നത് പതിവാണ്. എന്നാല്‍ കുട്ടികള്‍ ഉണ്ടാകുന്നത് കേട്ടറിവ് ഇല്ലാത്ത കാര്യമാണ്. എന്നാല്‍ ഇവിടെ സ്ഫീനിനും മാജിക്കിനും ബ്രീഡിങിന് ആവശ്യമായ കാലാവസ്ഥ ഒരുക്കിയത് വിജയമായെന്ന് അക്വേറിയം വൃത്തങ്ങള്‍ പറയുന്നു. ഇത്തരത്തിലുളള കേസുകള്‍ മുന്‍പും വിവിധ അക്വേറിയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; ആരോപണവുമായി സിപിഎം

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ മുതല്‍; 'പാണ്ഡവന്മാര്‍ നിരന്നു', ആറാട്ടിനായി വിമാനത്താവളം അടച്ചിടുന്ന അപൂര്‍വ്വ ക്ഷേത്രം

ദീപികയ്ക്ക് പിന്നാലെ അനുഷ്‌ക ശര്‍മയും അല്ലു അര്‍ജുന്‍ ചിത്രത്തില്‍; തെലുങ്കിലൂടെ വന്‍ തിരിച്ചുവരവിനൊരുങ്ങി നടി

നാഷണൽ ഫിനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് ബാങ്കിൽ ഓഫീസർ തസ്തികയിൽ ഒഴിവുകൾ, ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം

മങ്കടയിൽ സിപിഎം സ്ഥാനാർത്ഥിയെ മാറ്റി; ലീ​ഗ് വിമതൻ കുന്നത്ത് മുഹമ്മദിന് പിന്തുണ

SCROLL FOR NEXT