Life

അദൃശ്യമായ പന്ത് കണ്ടെത്തി, മലയാളി ദമ്പതികള്‍ക്ക് സ്വപ്‌നഭാഗ്യം; 1.83 കോടിയുടെ ലാംബോര്‍ഗിനി സ്വന്തം (വീഡിയോ)

ഓണ്‍ലൈന്‍ ഗെയിമിലൂടെ യു കെ മലയാളി ദമ്പതികള്‍ക്ക് ലഭിച്ചത് സ്വപ്നസമ്മാനമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഭാഗ്യം തേടി വരുന്നത് എപ്പോഴാണ് എന്ന് പറയാന്‍ കഴിയില്ല!, ലണ്ടനിലെ നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന മലയാളികളായ ഷിബു പോളും ലെനറ്റ് ജോസഫും ഇത് ശരിവെയ്ക്കുന്നു.

ഓണ്‍ലൈന്‍ ഗെയിമിലൂടെ യു കെ മലയാളി ദമ്പതികള്‍ക്ക് ലഭിച്ചത് സ്വപ്നസമ്മാനമാണ്. ബിഒടിബി എന്ന ബ്രിട്ടനിലെ പ്രശസ്തമായ കാറുകള്‍ക്കു വേണ്ടിയുള്ള ഗെയിമില്‍  1.83 കോടി വിലവരുന്ന  ലാംബോര്‍ഗിനിയും 20,000 പൗണ്ടുമാണ് (18.87 ലക്ഷം ഇന്ത്യന്‍ രൂപ)  ഷിബു പോളിനെയും ലെനറ്റ് ജോസഫിനെയും തേടിയെത്തിയത്. 

ഇക്കഴിഞ്ഞ മെയ് മാസം ആയിരുന്നു ഇവരുടെ ആദ്യ വിവാഹ വാര്‍ഷികം. പുതിയ ജോലിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു ഷിബു. ഇതിനിടെയാണ് സ്വപ്ന ഭാഗ്യം തേടിയെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് പിറവം സ്വദേശിയായ ഷിബു പോളും  കോട്ടയം സ്വദേശിയായ ഭാര്യ ലിനറ്റും  ലണ്ടനിലെത്തിയത്. നോട്ടിങ്ഹാമിലെ സിറ്റി ആശുപത്രിയില്‍ നഴ്‌സ് ആണ് ലിനറ്റ്. 

പലരും കൊതിക്കുന്ന ഭാഗ്യമാണെങ്കിലും ലംബോര്‍ഗിനിയുടെ മെയ്‌ന്റെനന്‍സ് തന്നെ കൊണ്ട് താങ്ങാനാവില്ലെന്നു പറയുന്നു ഷിബു. കാര്‍ സ്വീകരിക്കുന്നതിന് പകരം പണമായി വാങ്ങാനുള്ള ആലോചനയിലാണ്.തിങ്കള്‍ മുതല്‍ വെള്ളി വരെ ഓണ്‍ലൈനിലാണ്  ഈ ഗെയിം. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന രണ്ടുപേരുടെ മുഖഭാവത്തില്‍ നിന്നും അവര്‍ക്കിടയിലുള്ള അദൃശ്യമായ ഒരു പന്ത് കണ്ടെത്തുന്നതാണ് കളി. ഫോര്‍ഡ് കിയ മുതല്‍ ഏറ്റവും മൂല്യം കൂടിയ ലംബോര്‍ഗിനി വരെ സമ്മാനമായി ലഭിക്കും. എന്നാല്‍ ഓരോ ക്ലിക്കിനും പണം നല്‍കണം എന്നതാണ് മത്സരത്തിന്റെ മറ്റൊരു പ്രത്യേകത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)

'ഒന്നാം രാഗം പാടി' അക്കാദമിയുടെ സാരഥ്യത്തിലേക്ക്; ഇത് വെറുമൊരു വേദിയല്ല, സാംസ്കാരിക കർത്തവ്യം: ജി വേണുഗോപാൽ ചുമതലയേറ്റു