Life

ആകാശ് അംബാനിയുടെ ഭാര്യയുടെ ചെരുപ്പില്‍ കണ്ണുടക്കി ഫാഷന്‍ ലോകം: ബട്ടര്‍ഫ്‌ലൈ ചെരുപ്പിന്റെ വിലയറിഞ്ഞാല്‍ ഞെട്ടും

യുവരാജിന്റെ വിരമിക്കല്‍ ചടങ്ങിനേക്കാള്‍ അവിടെ ശ്രദ്ധ നേടിയത് ശ്ലോക മേത്തയുടെ വിശേഷപ്പെട്ട ചെരുപ്പാണ്.  

സമകാലിക മലയാളം ഡെസ്ക്

വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും ആഡംബര വിവാഹം ആരും മറന്ന് കാണില്ല. വിവാഹത്തെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും ചര്‍ച്ചയായിരുന്നു. ആഡംബരവും പാരമ്പര്യവും നിറഞ്ഞ ചടങ്ങ് ഫാഷന്‍ ലോകത്തെ ഞെട്ടിച്ചു. വിവാഹശേഷം ദമ്പതികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിരമിക്കല്‍ ചടങ്ങിനാണ് ആകാശും ശ്ലോകയും എത്തിയത്. മുംബൈയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു ആഘോഷം. യുവരാജിന്റെ വിരമിക്കല്‍ ചടങ്ങിനേക്കാള്‍ അവിടെ ശ്രദ്ധ നേടിയത് ശ്ലോക മേത്തയുടെ വിശേഷപ്പെട്ട ചെരുപ്പാണ്.  സ്‌റ്റൈലിഷ് ഔട്ട്ഫിറ്റില്‍ എത്തിയ ശ്ലോക ഓഫ് ഷോള്‍ഡര്‍ ടോപും ആകാശ നീല സ്‌കര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്. 

ഡയമണ്ട് കമ്മലുകളും വൈറ്റ് ബാന്‍ഡ് വാച്ചും മനോഹരമായി ആക്‌സസറൈസ് ചെയ്തിരുന്നു. ഇതൊക്കെ അതിമനോഹരമാണെങ്കിലും ശ്ലോകയുടെ ചെരിപ്പാണു ഫാഷന്‍ ലോകത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ചതും ചര്‍ച്ചയായിതും. നിരവധി സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡിസൈനായ സൊഫിയ വെബ്‌സ്‌റ്റേഴ്‌സ് ഐകോണിക് ബട്ടര്‍ഫ്‌ലൈ ഡിസൈനര്‍ ചെരിപ്പായിരുന്നു ശ്ലോക ധരിച്ചത്. 

ചെരുപ്പിന്റെ പിറകിലുള്ള ചിത്രശലഭത്തിന്റെ രൂപമാണ് ഇതിന്റെ പ്രത്യേകത. 50,000 രൂപയാണു വില. പല ഡിസൈനിലും നിറത്തിലും ലഭ്യമാണിത്. ചെരിപ്പിന്റെ വില അദ്ഭുതപ്പെടുത്തുന്നു എന്നാണു പലരും പ്രതികരിച്ചത്. ഇതോടെ ഫാഷന്‍ ലോകത്തു താരമായിരിക്കുകയാണ് ശ്ലോകയും ബട്ടര്‍ഫ്‌ലൈ ചെരുപ്പും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT