Life

ഇതാ.. കൊടുമുടികളെ പ്രണയിച്ച പെണ്‍കുട്ടി ;  കിളിമഞ്ചാരോയും കീഴടക്കി ശിവാംഗി പഥക്

ലക്ഷ്യങ്ങളിലെത്തിച്ചേരാന്‍ കഴിയുമെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ആദ്യപടിയെന്നും സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്നും ശിവാംഗി

Author : സമകാലിക മലയാളം ഡെസ്ക്

യരങ്ങള്‍ ശിവാംഗി പഥകിനൊരു വിഷയമേയല്ല. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതയായതിന്റെ പിന്നാലെ ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയും കീഴടക്കിയിരിക്കുകയാണ് ഈ ഹരിയാനക്കാരി. അതും റെക്കോര്‍ഡ് വേഗത്തില്‍. മൂന്ന് ദിവസം മാത്രമെടുത്താണ് കിളിമഞ്ചാരോയുടെ നെറുകയില്‍ ശിവാംഗിയെത്തിയത്.

റെക്കോര്‍ഡ് നേട്ടമാണിതെന്ന് അറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തയായി നില്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു ശിവാംഗിയുടെ  മറുപടി. അരുണിമ സിന്‍ഹയാണ് തന്റെ പ്രചോദനമെന്നും അവരുടെ വീഡിയോ കണ്ടത് മുതലാണ് പര്‍വ്വതാരോഹണത്തെ കുറിച്ച് പഠിക്കാനും അതില്‍ താത്പര്യം പ്രകടിപ്പിക്കാനും തുടങ്ങിയതെന്നും ശിവാംഗി പറഞ്ഞു.

ലക്ഷ്യങ്ങളിലെത്തിച്ചേരാന്‍ കഴിയുമെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ആദ്യപടിയെന്നും സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്നും ശിവാംഗി കൂട്ടിച്ചേര്‍ത്തു. ഭൂമിയിലെ എല്ലാ പര്‍വ്വതങ്ങളെയും കീഴടക്കുകയാണ് തന്റെ സ്വപ്‌നമെന്നും എവറസ്റ്റ് കീഴടക്കിയ സമയത്ത് ശിവാംഗി
പറഞ്ഞിരുന്നു.

യൂറോപ്പിലെ ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എല്‍ബ്രൂസാണ് ശിവാംഗി
യുടെ അടുത്ത ലക്ഷ്യം. ജവഹര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൗണ്ടനില്‍ നിന്ന് കോഴ്‌സ് പാസായ ഈ പതിനേഴുകാരി കശ്മീരിലെ മഞ്ഞുപാളികള്‍ക്കിടയില്‍ വച്ച് നടത്തിയ ഹൈ ആള്‍ട്ടിട്യൂഡ് ട്രെയിനിംഗുകളിലും പങ്കെടുത്തിട്ടുണ്ട്. മെയ് മാസത്തിലായിരുന്നു ശിവാംഗി എവറസ്റ്റ് കീഴടക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു