Life

ഇതാ... ലോകത്തിലേക്കും ഭീമന്‍ തേനീച്ച; കണ്ടെത്തിയത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം

'വാലസ് ജയന്റ് ബീ' എന്നയിനം തേനീച്ചകളെയാണ് ഇന്തൊനേഷ്യന്‍ വനാന്തരങ്ങളില്‍ നിന്ന് വീണ്ടും കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ട 40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ശാസ്ത്രലോകം ഭീമന്‍ തേനീച്ചകളെ വീണ്ടും കണ്ടെത്തി. 'വാലസ് ജയന്റ് ബീ' എന്നയിനം തേനീച്ചകളെയാണ് ഇന്തൊനേഷ്യന്‍ വനാന്തരങ്ങളില്‍ നിന്ന് വീണ്ടും കണ്ടെത്തിയത്. മനുഷ്യന്റെ തള്ളവിരലിന്റെ അത്ര വലിപ്പാണ് ഈ ഇമ്മിണി വല്യ തേനീച്ചയ്ക്കുള്ളത്. 

ചിതല്‍പ്പുറ്റില്‍ നിന്നാണ് തേനീച്ച ഭീമനെ കണ്ടെത്തിയത്. ചിറകിന് രണ്ടരയിഞ്ച് വീതിയും വലിപ്പം മനുഷ്യന്റെ തള്ളവിരലിന്റെയത്രയും കണ്ടെത്തിയതോടെയാണ് ഇത് വാലസ് തന്നെയാണെന്ന് ഉറപ്പിച്ചത്. ഭൂമിയില്‍ നിന്ന് എട്ടടിയോളം താഴ്ചയിലാണ് ഇവ കൂട് വച്ചിരുന്നത്.

19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഗവേഷകനായ ആല്‍ഫ്രഡ് റസലാണ് തേനീച്ചയെ കണ്ടെത്തിയത്. 'പറക്കും നായ' എന്നൊരും ഓമനപ്പേരും അദ്ദേഹം നല്‍കി. 1981 ന് ശേഷം ഘോരവനങ്ങളില്‍ പോലും ഈ തേനീച്ചയെ പിന്നീടാരും കണ്ടില്ല. ഒടുവില്‍ വര്‍ഷങ്ങളായി ഇന്തൊനേഷ്യന്‍ കാടുകളില്‍ തന്നെ തേടിയലഞ്ഞ് നടന്ന സിമോണ്‍ റോബ്‌സണിനും സംഘത്തിനും മുന്നില്‍ വാലസ് ജയന്റ് ബീ പ്രത്യക്ഷപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

SCROLL FOR NEXT