പ്രതീകാത്മക ചിത്രം 
Life

ഇതൊക്കെ എന്ത്?; ഇടുങ്ങിയ പടവുകള്‍ ഒന്നൊന്നായി ചവിട്ടി കയറി ആന (വീഡിയോ)

ഇടുങ്ങിയ പടിക്കെട്ടിലൂടെ കാട്ടാന നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇടുങ്ങിയ പടിക്കെട്ടിലൂടെ കാട്ടാന നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്‌വാന്‍ ആണ് അപൂര്‍വ്വമായ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

മൃഗങ്ങളില്‍ ഏറ്റവും ബുദ്ധിയുളള ജീവിയാണ് ആന എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. പടിക്കെട്ട് കാണുമ്പോള്‍ ഒരു നിമിഷം നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം. പിന്നീട് ഇടുങ്ങിയ പടവുകള്‍ ഒന്നൊന്നായി നടന്നു മുകളിലേക്ക് കയറുന്നതാണ് അടുത്ത ഘട്ടത്തില്‍. മുകളില്‍ എത്തിയശേഷം നടന്നുവന്ന വഴികള്‍ ആന നോക്കുന്ന ഇടത്താണ് വീഡിയോ അവസാനിക്കുന്നത്.

എത്ര അനായാസമായാണ് ആന ഇടുങ്ങിയ പടവുകള്‍ കയറുന്നത് എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് പര്‍വീണ്‍ കാസ്‌വാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എല്ലാ സാധ്യതകളും നന്നായി പ്രയോജനപ്പെടുത്തുന്ന ജീവിയാണ് ആന. പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആന, തടസ്സങ്ങളെല്ലാം മറികടന്ന് മുന്നേറുന്ന ജീവിയാണെന്ന് പര്‍വീണ്‍ കാസ്‌വാന്‍ കുറിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

'40 വയസ് ആയാൽ എന്താണ് പ്രശ്നം ? ഞാനിപ്പോൾ അത് ആസ്വദിക്കുകയാണ്'

മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍ ആരൊക്കെ?

'സന്തോഷം വരും സങ്കടം വരും, ഹിറ്റ് വരും ഫ്ലോപ്പ് വരും ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും; ജീവിതം അങ്ങനെയാണ്'

ആർമി ഡെന്റൽ കോർപ്സിൽ 37 ഒഴിവുകൾ; BDS,MDS യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം