Life

ഈ ബണ്ണിന് 'ബ്ലാക്ക് ഫോറസ്റ്റിനേക്കാള്‍' മധുരം; ഡ്യൂട്ടിക്കിടെ സഹപ്രവര്‍ത്തകന്റെ പിറന്നാള്‍ ആഘോഷിച്ച് പൊലീസുകാര്‍; വീഡിയോ 

ആഘോഷങ്ങളില്ലാത്തവരുടെ ആഘോഷങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഭായ് എന്ന ആമുഖത്തോടെ കേരള പൊലീസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അവശ്യ സര്‍വീസിന്റെ കീഴില്‍ വരുന്നത് കൊണ്ട് പൊലീസില്‍ ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും ആഘോഷങ്ങളില്‍ പങ്കുകൊളളാന്‍ കഴിയാറില്ല. പലപ്പോഴും ഡ്യൂട്ടിയുടെ ഇടവേളകള്‍ പേരിന് ആഘോഷമാക്കി സന്തോഷത്തില്‍ പങ്കാളികളാകുന്നവരാണ് ഒട്ടുമിക്ക പൊലീസുകാരും. ഇപ്പോള്‍ ഒരു പൊലീസുകാരന്റെ ജന്മദിനം സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. 

ആഘോഷങ്ങളില്ലാത്തവരുടെ ആഘോഷങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഭായ് എന്ന ആമുഖത്തോടെ കേരള പൊലീസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകന്റെ ജന്മദിനമാണ് എന്ന് അറിഞ്ഞ് കൂടെയുളള പൊലീസുകാര്‍ ചെറിയ തോതില്‍ ആഘോഷിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ഡ്യൂട്ടിക്കിടെ, തൊട്ടടുത്ത കടയില്‍ നിന്ന് ബണ്ണ് വാങ്ങി ജന്മദിനം ആഘോഷിക്കുകയാണ് പൊലീസുകാര്‍. പിറന്നാളുകാരന് ബ്രഡ് മുറിച്ച് വായില്‍ വെച്ച് കൊടുക്കുന്നതും കൂടെയുളളവര്‍ക്ക് പങ്കുവെച്ചു കൊടുക്കുന്നതും വികാരനിര്‍ഭരമായാണ് ദൃശ്യങ്ങളില്‍ പകര്‍ത്തിയിരിക്കുന്നത്. സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT