Life

ഐസ് പിടിച്ച മീശ, കുരുക്കഴിയാതെ  ന്യൂഡില്‍സ്; പോളാര്‍ വോര്‍ട്ടെക്‌സില്‍ തണുത്തുറഞ്ഞ് ട്വിറ്ററും (വീഡിയോ)

വീട്ടില്‍ ചടഞ്ഞിരിക്കാന്‍ തുടങ്ങിയതോടെ ട്വിറ്ററില്‍ ഫോട്ടോ അപ്ലോഡ് ചെയ്യുകയാണ് ആളുകളുടെ ഇപ്പോഴത്തെ പ്രധാന വിനോദം. പുറത്തെ മഞ്ഞിലേക്ക് പറത്തി വിടുന്ന സോപ്പ് കുമിളകള്‍ ഫ്രീസാകുന്നതും പാകം ചെയ്ത ന്യൂഡില്

Author : സമകാലിക മലയാളം ഡെസ്ക്

യുഎസില്‍ അതിശൈത്യം പിടിമുറുക്കിയതോടെ ട്വിറ്ററിലെങ്ങും മഞ്ഞു മനുഷ്യന്‍മാരും തണുത്തുറഞ്ഞ ചിത്രങ്ങളുമാണ് . കാലാവസ്ഥാ പ്രതിഭാസമായ പോളാര്‍ വോര്‍ട്ടെക്‌സിന്റെ ഫലമായാണ് ചിക്കാഗോയും മിച്ചിഗണുമുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ താപനില -30 ഡിഗ്രിയിലും താഴ്ന്നത്. അതിശൈത്യത്തെ തുടര്‍ന്ന് എട്ടുപേര്‍ ചിക്കാഗോയില്‍ മാത്രം ഇതിനകം മരിച്ചു.  പുറത്തിറങ്ങരുതെന്നും തണുപ്പിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശവും നല്‍കി. സ്‌കൂളുകളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല. 

വീട്ടില്‍ ചടഞ്ഞിരിക്കാന്‍ തുടങ്ങിയതോടെ ട്വിറ്ററില്‍ ഫോട്ടോ അപ്ലോഡ് ചെയ്യുകയാണ് ആളുകളുടെ ഇപ്പോഴത്തെ പ്രധാന വിനോദം. പുറത്തെ മഞ്ഞിലേക്ക് പറത്തി വിടുന്ന സോപ്പ് കുമിളകള്‍ ഫ്രീസാകുന്നതും പാകം ചെയ്ത ന്യൂഡില്‍സ് കഴിക്കാനെത്തുമ്പോഴേക്കും തണുത്തുറഞ്ഞ് പൂര്‍വ്വസ്ഥിതിയിലാകുന്നതും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഹെല്‍മെറ്റിലും വസ്ത്രത്തിലും, മീശയില്‍ വരെ ഐസ് പിടിച്ച് നില്‍ക്കുന്ന ജീവന്‍രക്ഷാ പ്രവര്‍ത്തകന്റെ ചിത്രവും ട്വിറ്ററില്‍ വൈറലായിട്ടുണ്ട്.  

ടോയ്‌ലറ്റിലെ ഫ്‌ളഷ് ടാങ്കിലെ വെള്ളം വരെ തണുത്തുറഞ്ഞ് വലിയ ഐസ് കട്ടകളായി പോയി എന്നാണ് ചിലര്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 ചിക്കാഗോയിലെ കൊടും തണുപ്പത്ത് ഇറങ്ങി നിന്ന് സെല്‍ഫിയെടുക്കുന്ന യുവാവ് 'കാനഡ'ക്കാരന്‍ ആണെന്നതില്‍ ഒട്ടും സംശയമില്ലാത്ത ട്വിറ്ററേനിയന്‍സുമുണ്ട്.  ഐസിലൂടെ ചെറിയ ബോട്ട് തുഴഞ്ഞ് പോവുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന് പറഞ്ഞ്  ചില മിടുക്കന്‍മാര്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആഗോളതാപനത്തിന്റെ ഫലമാണ് ഈ അതിശൈത്യമെന്ന് സംശയിക്കുന്നതായാണ് നാസ പറയുന്നത്. യുഎസിലെ പലയിടങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT