Life

ഒരു ദിവസത്തെ ആഹാരം നാല് ലഡ്ഡു മാത്രം: പത്ത് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഭര്‍ത്താവ് കോടതിയില്‍ 

രാവിലെയും രാത്രിയും നാല് ലഡ്ഡു വീതമാണ് യുവാവിന് ഭക്ഷണമായി ഭാര്യ നല്‍കിയിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

നിക്ക് കഴിക്കാനായി ഭാര്യ ദിവസവും ലഡ്ഡു മാത്രം നല്‍കുന്നതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഒരു സിദ്ധന്റെ ഉപദേശപ്രകാരം ഭാര്യ തനിക്ക് ദിവസവും നാല് ലഡ്ഡു മാത്രം നല്‍കുന്നതെന്ന പരാതിയുമായാണ് ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിച്ചത്. 

രാവിലെയും രാത്രിയും നാല് ലഡ്ഡു വീതമാണ് യുവാവിന് ഭക്ഷണമായി ഭാര്യ നല്‍കിയിരുന്നത്. മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് യുവാവ് പറയുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായി. ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. 

കുറച്ചുകാലമായി അസുഖബാധിതനാണ് യുവാവ്. ഭര്‍ത്താവിന്റെ രോഗം മാറാനുള്ള മാര്‍ഗം തേടി യുവതി ഒരു സിദ്ധനെ സമീപിക്കുകയും അയാള്‍ യുവതിയുടെ ഭര്‍ത്താവിനോട് ദിവസേന രണ്ടുനേരം ലഡ്ഡു മാത്രം കഴിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തനിക്കിനി പീഡനം സഹിക്കാനാവില്ലെന്നും വിവാഹമോചനം വേണമെന്നും യുവാവ് കോടതിയെ ധരിപ്പിച്ചു. 

അതേസമയം, ദമ്പതിമാരെ കൗണ്‍സിലിങ്ങിന് വിധേയരാക്കാമെങ്കിലും യുവതിയെ അന്ധവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കാനാവില്ലെന്നാണ് കൗണ്‍സില്‍ പാനല്‍ പറയുന്നത്. ലഡ്ഡു കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവിന്റെ അസുഖം മാറുകയുള്ളുവെന്ന യുവതിയുടെ വിശ്വാസം മാറ്റാനാവില്ലെന്ന് പാനല്‍ നിസ്സഹായത പ്രകടിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'