Life

ഓരോ ഗതികേട്!; ആഹാരമെന്ന് കരുതി സ്വന്തം വാലു വിഴുങ്ങുന്ന പാമ്പ്; വീഡിയോ വൈറല്‍

ഒരു പാമ്പ് അതിന്റെ വാലുതന്നെ വിഴുങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കാലാപാനി സിനിമയില്‍ ഭക്ഷണം കിട്ടാതെ മനോനിയന്ത്രണം നഷ്ടപ്പെട്ട ഒരാള്‍ മനുഷ്യനെ തന്നെ കൊന്ന് ഭക്ഷിക്കുന്ന സീന്‍ ഞെട്ടലോടെയാണ് സിനിമ പ്രേമികള്‍ കണ്ടത്. ഒരു പാമ്പ് അതിന്റെ വാലുതന്നെ വിഴുങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

പെന്‍സില്‍വാനിയയിലെ ഒരു പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലാണ് സംഭവം. ആഹാരമെന്ന് കരുതി തന്റെ തന്നെ വാല്‍ പാമ്പ് വിഴുങ്ങുന്നത് വാച്ചര്‍മാരിലൊരാളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പാമ്പിനെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

വാലിന്റെ മുക്കാല്‍ ഭാഗവും വായ്ക്കുളളിലാക്കിയ പാമ്പില്‍ നിന്ന് ജെസ്സെ റോത്താക്കര്‍ എന്ന വാച്ചര്‍ ശ്രമപ്പെട്ടാണ് വാല്‍ പുറത്തെടുത്തത്. കിംഗ് സ്‌നേക്കാണ് തന്റെ തന്നെ വാല്‍ വിഴുങ്ങിയത്. ഈ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു. മറ്റ് പാമ്പുകളെ തിന്നുന്ന വിഭാഗത്തില്‍പ്പെട്ടതാണ് കിംഗ് സ്‌നേക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനപക്ഷത്തെ എക്കാലവും ഇടതുപക്ഷം സംരക്ഷിച്ചിട്ടുണ്ട്, അത് തെരഞ്ഞെടുപ്പ് ഫലത്താല്‍ അളക്കാനാകില്ല: സമസ്ത വേദിയില്‍ മുഖ്യമന്ത്രി

പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസം

തൊട്ടതും കെട്ടിപ്പിടിച്ചതും മെസിയെ അസ്വസ്ഥനാക്കി, കൊല്‍ക്കത്തയിലെ പരിപാടി താറുമാറാക്കിയത് ഒരു ഉന്നതന്‍; സതാദ്രു ദത്ത

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ഇറക്കിയില്ല; കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി- വിഡിയോ

SCROLL FOR NEXT