Life

കറക്കിക്കുത്തിയപ്പോള്‍ വീണത് ഏഴു കോടി; മടക്കം ഒരു കോടിയുമായി; അവിശ്വസനീയം ഈ കോടിപതിക്കഥ

അങ്ങനെ കോന്‍ ബനേഗാ ക്രോര്‍പതി സീസണ്‍ പത്തിലെ ആദ്യ കോടിപതിയായി ചരിത്രം കുറിച്ചിരിക്കുകയാണ് ബിനിത.

Author : സമകാലിക മലയാളം ഡെസ്ക്

ജീവിതം തന്നെ ഒരു ഭാഗ്യപരീക്ഷണമാണ്. ചിലര്‍ അതിന്റെ വക്കോളമെത്തി പരാജയപ്പെടും, ചിലര്‍ക്ക് ലോട്ടറിയടിക്കും. അങ്ങനെ ഒരു ബംബര്‍ ലോട്ടറി തലനാരിഴയ്ക്ക് നഷ്ടപ്പെടുത്തിരിക്കുകയാണ് ബിനിത ജയിന്‍ എന്ന ഈ അസം കാരി. എങ്കിലും ഇവര്‍ക്ക് നിരാശപ്പെടാനില്ല, ഒരു കോടി രൂപ കയ്യില്‍ വെച്ചാണ് ഇവര്‍ ഏഴ് കോടി രൂപ നഷ്ടപ്പെടുത്തിയത്. അങ്ങനെ കോന്‍ ബനേഗാ ക്രോര്‍പതി സീസണ്‍ പത്തിലെ ആദ്യ കോടിപതിയായി ചരിത്രം കുറിച്ചിരിക്കുകയാണ് ബിനിത.

14 ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറഞ്ഞ് ഒരു കോടി രൂപ സമ്മാനം നേടിയ ബിനിതയ്ക്ക് ഏഴ് കോടി രൂപയ്ക്കുള്ള പതിനഞ്ചാം ചോദ്യത്തിലാണ് അടിപതറിയത്. ബിനിതയെന്ന വീട്ടമ്മയും അവരെ  കുഴപ്പിച്ച ആ പതിനഞ്ചാം ചോദ്യവും ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

പതിമൂന്നാം ചോദ്യത്തിലേക്കെത്തുമ്പോള്‍ തന്നെ എല്ലാ ലൈഫ്‌ലൈനുകളെല്ലാം ബിനിത ഉപയോഗിച്ചുകഴിഞ്ഞിരുന്നു. എന്നാലും ഒരുകോടി രൂപ സമ്മാനമായി ലഭിക്കുന്ന പതിനാലാം ചോദ്യത്തിനുള്ള ഉത്തരം സഹായങ്ങളില്ലാതെ തന്നെ ബിനിതയ്ക്ക് പറയാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ 13 സുപ്രീംകോടതി ജ്ഡജിമാരുള്‍പ്പെട്ട ബെഞ്ച് വാദം കേട്ട ഏറ്റവും വലിയ കേസ് ഏതായിരുന്നു എന്നതായിരുന്നു ആ പതിനാലാം ചോദ്യം. 

ശരിയുത്തരം ഏതെന്ന് ബിനിതയ്ക്ക് ആലോചിക്കേണ്ടതായി പോലും വന്നില്ല. പക്ഷേ, ശരിയുത്തരത്തോടൊപ്പം ചേര്‍ന്നിരിക്കുന്ന വലിയ തുക ബിനിതയെ പരിഭ്രമിപ്പിച്ചു. നീണ്ടനേരത്തെ ആലോചനയ്ക്ക് ശേഷമാണ് ശരിയായ ഓപ്ഷന്‍ ലോക്ക് ചെയ്യാനുള്ള ധൈര്യം ബിനിതയ്ക്ക് ലഭിച്ചതും ഡി എന്ന് അവര്‍ പറഞ്ഞതും.

അങ്ങനെ കോന്‍ ബനേഗാ ക്രോര്‍പതിയുടെ ഈ സീസണിലെ ആദ്യ കോടിപതിയായി ബിനിതയെ പ്രഖ്യാപിച്ചു. അല്‍പനേരത്തെ ഇടവേളക്ക് ശേഷം ഏറ്റവും അവസാനത്തെ ആ വലിയ ചോദ്യം ബിനിതയ്ക്ക് നേരെ വന്നു. ശരിയുത്തരത്തിന് ഏഴ് കോടി രൂപ സമ്മാനമായി കിട്ടുന്ന ചോദ്യം.  പറയുന്ന ഉത്തരം തെറ്റാണെങ്കില്‍ വെറും 3.2 ലക്ഷം രൂപയുമായി ബിനിത വീട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്യും. 1867ല്‍ ആദ്യ സ്‌റ്റോക് ടിക്കര്‍ കണ്ടുപിടിച്ചത് ആരായിരുന്നു എന്നതായിരുന്നു ചോദ്യം.

തനിക്ക് സ്‌റ്റോക് ടിക്കര്‍ എന്താണെന്ന് അറിയില്ലെന്നും മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നുമായിരുന്നു ബിനിതയുടെ മറുപടി. എന്നാല്‍, പിന്മാറിയ സ്ഥിതിക്ക് ഏതെങ്കിലുമൊരു ഓപ്ഷന്‍ ലോക്ക് ചെയ്യാന്‍ ബച്ചന്‍ പറഞ്ഞു. ബിനിത എ എന്ന് ലോക്ക് ചെയ്തു. എന്നാല്‍ എഡ്വാര്‍ഡ് കാലഹന്‍ എന്ന ആ ഉത്തരം ശരിയായിരുന്നു അവിശ്വസനീയം എന്നാണ് ബച്ചന്റെ പ്രതികരണം. എന്തായാലും സമയോചിതമായി തീരുമാനമെടുത്ത ബിനിത ഒരുകോടി രൂപ സമ്മാനത്തിനര്‍ഹയായി. രണ്ട് മക്കളുടെ അമ്മയായ ബിനിത ഒരു ട്യൂഷന്‍ ടീച്ചര്‍ കൂടിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം